Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:16 AM GMT Updated On
date_range 9 July 2017 8:16 AM GMTഎൻമകജെ: കീടനാശിനി ഭക്ഷിക്കേണ്ടിവരുന്ന എല്ലാ കേരളഗ്രാമങ്ങളുടെയും പ്രതീകം ^-ഡോ. അംബികാസുതൻ മാങ്ങാട്
text_fieldsഎൻമകജെ: കീടനാശിനി ഭക്ഷിക്കേണ്ടിവരുന്ന എല്ലാ കേരളഗ്രാമങ്ങളുടെയും പ്രതീകം -ഡോ. അംബികാസുതൻ മാങ്ങാട് വളപട്ടണം: എൻമകജെ എന്നത് എൻഡോസൾഫാൻബാധിതമായ കാസർകോടൻ ഗ്രാമത്തിെൻറ മാത്രം കഥയല്ല, അത് കീടനാശിനി ഭക്ഷിക്കേണ്ടിവരുന്ന എല്ലാ കേരളഗ്രാമങ്ങളുടെയും പ്രതീകമാണെന്ന് ഡോ. അംബികാസുതൻ മാങ്ങാട് പറഞ്ഞു. വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി, സി.എച്ച്.എം സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളുമായി ചേർന്ന് നടത്തിയ വായനപക്ഷാചരണത്തിെൻറ സമാപനവും സ്കൂൾ വിദ്യാരംഗം സാഹിത്യവേദിയും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വായന എന്നത് സാംസ്കാരികപ്രവർത്തനം മാത്രമല്ല ഒരു സമരരൂപവുമാണ്. പ്രകൃതിയെയും എല്ലാ നന്മകളെയും സംരക്ഷിക്കുന്നതിനുള്ള സമരപ്രവർത്തനങ്ങൾക്ക് ഊർജമാകാൻ വായനക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാഠപുസ്തകത്തിൽ പഠിക്കാനുള്ള കഥയുടെ എഴുത്തുകാരനെ നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞത് കുട്ടികൾക്ക് കൗതുകമായി. അംബികാസുതൻ മാങ്ങാടിെൻറ രണ്ട് മത്സ്യങ്ങൾ എന്ന കഥ എട്ടാം ക്ലാസിൽ പാഠ്യവിഷയമാണ്. ആ കഥയെപ്പറ്റിയും തെൻറ മറ്റ് എഴുത്തുകളെപ്പറ്റിയും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം സംവദിച്ചു. തെൻറ എൻമകജെ എന്ന നോവലിലെ പല കഥാപാത്രങ്ങളും ദാരുണമായി മരിച്ചു പോവുന്നത് വേദനയോടെ നേരിൽ കാണേണ്ടിവന്ന അനുഭവം അദ്ദേഹം വിശദീകരിച്ചത് നിറഞ്ഞകണ്ണുകളോടെയാണ് കുട്ടികൾ കേട്ടത്. വളപട്ടണം സി.എച്ച്.എം സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. മനോരമ അധ്യക്ഷതവഹിച്ചു. വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ലൈബ്രറി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണംചെയ്തു. പി.കെ. പരിമള മോഡറേറ്ററായി. ലൈബ്രറി ബാലവേദി പ്രതിനിധി വി.ടി. ധനലക്ഷ്മി സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക സി. ശോഭ സ്വാഗതവും പഞ്ചായത്ത് ലൈബ്രറി പഠനക്കൂട്ടം കോഒാഡിനേറ്റർ വി.കെ. ലളിതാദേവി നന്ദിയും പറഞ്ഞു.
Next Story