Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:46 PM IST Updated On
date_range 9 July 2017 1:46 PM ISTസർക്കാർ മെഡിക്കൽ കോളജ്: വെൽഫെയർ പാർട്ടി സമരത്തിന്
text_fieldsbookmark_border
കണ്ണൂർ: കണ്ണൂരിൽ സർക്കാർ മെഡിക്കൽ കോളജ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രേക്ഷാഭം സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി ജില്ല ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് പഞ്ചായത്ത് തലത്തിൽ പോസ്റ്റർ പ്രചാരണവും ജനസമ്പർക്കവും വഴി സമരത്തിന് തുടക്കംകുറിക്കും. തുടർന്ന് ജില്ലയിലെ ആരോഗ്യമേഖലയിൽപെട്ടവർ, സാമൂഹിക-രാഷ്ട്രീയപ്രവർത്തകർ എന്നിവരെ അണിനിരത്തി സമരപ്രഖ്യാപനം, ജില്ലതല സമരജാഥ, മന്ത്രിവസതിയിലേക്ക് മാർച്ച്, ഒാൺലൈൻ കാമ്പയിൻ, ജനകീയ ഒപ്പുശേഖരണം തുടങ്ങിയവ സംഘടിപ്പിക്കും. ഇതുവരെ സംസ്ഥാനഭരണം ൈകയാളിയവരിൽ മുഖ്യമന്ത്രിമാരും ആേരാഗ്യമന്ത്രിമാരും ജില്ലയിൽനിന്നുള്ളവരായിട്ടും ആരോഗ്യരംഗത്ത് കടുത്ത അവഗണനയാണ് തുടർന്നുപോന്നത്. പരിയാരം സർക്കാർ സ്ഥാപനമാണെന്ന നുണയാണ് പ്രചരിപ്പിക്കുന്നത്. ജില്ലയോടുള്ള ഇൗ അവഗണനക്കെതിരെ ജനകീയകൂട്ടായ്മ ഉയർന്നുവരണമെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പള്ളിപ്രം പ്രസന്നൻ, സി.െക. മുനീർ, ബെന്നി ഫെർണാണ്ടസ്, സി. ഇംതിയാസ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story