Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഴ്​സുമാരുടെ സമരം...

നഴ്​സുമാരുടെ സമരം ശക്​തിയാർജിക്കുന്നു

text_fields
bookmark_border
കണ്ണൂർ: നഴ്സുമാരുടെ സമരം കൂടുതൽ ശക്തിയാർജിക്കുന്നു. വിവിധ കോണുകളിൽനിന്ന് സമരത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സമരത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികൾക്കു മുന്നിലാണ് സമരം നടക്കുന്നത്. കണ്ണൂർ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നടത്തുന്ന അവകാശസമരത്തിന് ഫ്രട്ടേണിറ്റി ഐക്യദാർഢ്യ മാർച്ച് നടത്തി. കണ്ണൂരിലെ സ്പെഷാലിറ്റി ഹോസ്‌പിറ്റൽ, ധനലക്ഷ്മി ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്കാണ് ഫ്രട്ടേണിറ്റി ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചത്. നഴ്സുമാരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ പൂർണമായ പിന്തുണ ഫ്രട്ടേണിറ്റിയുടെ ഭാഗത്തുനിന്ന് എന്നുമുണ്ടാവുമെന്ന് ഫ്രട്ടേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് നസ്രീന ഇല്യാസ് ഉറപ്പുനൽകി. െഎക്യദാർഢ്യ മാർച്ച് നസ്രീന ഇല്യാസ് ഉദ്ഘാടനംചെയ്തു. ഫ്രട്ടേണിറ്റി കണ്ണൂർ ജില്ല കൺവീനർ ആശിഖ് കാഞ്ഞിരോട്, ജില്ല കമ്മിറ്റിയംഗങ്ങളായ മുഹ്സിൻ ഇരിക്കൂർ, ഫാസിൽ അബ്ദു എന്നിവർ സംസാരിച്ചു. ശബീർ ഇരിക്കൂർ, മശ്ഹൂദ് കാടാച്ചിറ, ഖൻസ, ഫർസീന, ഖദീജ ഷെറോസ് എന്നിവർ നേതൃത്വം നൽകി. കണ്ണൂർ: മെച്ചപ്പട്ട സേവന വേതന വ്യവസ്ഥക്കുവേണ്ടി നഴ്സുമാർ നടത്തുന്ന സമരം ന്യായമാണെന്നും ആവശ്യങ്ങൾ അംഗീകരിക്കണമെന്നും എസ്.യു.സി.െഎ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വർഷങ്ങളായി നഴ്സുമാർ ആശുപത്രി മാനേജ്മ​െൻറി​െൻറ കടുത്ത ചൂഷണത്തിന് വിധേയരാണ്. ജീവിതച്ചെലവ്് അങ്ങേയറ്റം വർധിച്ചേപ്പാഴാണ് അവർ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. മാനേജ്മ​െൻറുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുത്ത് പ്രശ്നം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ.കെ. സുരേഷ് അധ്യക്ഷതവഹിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ്, പി.സി. വിവേക്, എം.കെ. ജയരാജൻ എന്നിവർ സംസാരിച്ചു. കണ്ണൂർ: നഴ്സുമാരുടെ സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മുൻകാല പ്രാബല്യത്തോടെ ആനുകൂല്യങ്ങൾ നൽകുന്നതിന് നടപടിയെടുക്കണമെന്നും പ്രജ സോഷ്യലിസ്റ്റ് പാർട്ടി ജില്ല ചെയർമാൻ കൊറ്റ്യൽ കൃഷ്ണൻ ആവശ്യപ്പെട്ടു. കണ്ണൂർ: നഴ്സുമാരുടെ സമരം ഒത്തുതീർക്കണമെന്ന് സീനിയർ സിറ്റിസൻസ് സർവിസ് കൗൺസിൽ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൊയിലി ആശുപത്രിയിൽ സമരംചെയ്യുന്ന നഴ്സുമാർക്ക് അഭിവാദ്യമർപ്പിച്ച് പ്രവർത്തകർ പ്രകടനമായി എത്തി. പി.ജി. ശശീന്ദ്രൻ, സി.എച്ച്. വത്സലൻ എന്നിവർ സംസാരിച്ചു. മണ്ടൂർ പ്രഭാകരൻ, പി.കെ. രത്നാകരൻ, എം. ബാലൻ, ഇ. ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story