Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരക്തദാനം; ബാലചന്ദ്രൻ...

രക്തദാനം; ബാലചന്ദ്രൻ കളത്തിലിന്​ ആദരം

text_fields
bookmark_border
തലശ്ശേരി: രക്തദാനത്തിലൂടെ അനേകംപേരുടെ ജീവൻരക്ഷിച്ച ബാലചന്ദ്രൻ കളത്തിലിനെ തേടി സംസ്ഥാന സർക്കാറി​െൻറ ആദരമെത്തി. കൂടുതൽതവണ രക്തം ദാനം ചെയ്തവർക്കുള്ള സംസ്ഥാന സർക്കാറി​െൻറ അവാർഡാണ് വടക്കുമ്പാട് സ്വദേശിയും തലശ്ശേരി കോളജ് ഓഫ് നഴ്സിങ്ങിൽ സീനിയർ ക്ലർക്കുമായ ബാലചന്ദ്രൻ കളത്തിലിന് ലഭിച്ചത്. സംസ്ഥാനത്തി​െൻറ വിവിധഭാഗങ്ങളിൽനിന്ന് ഇത്തവണ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിൽ ഒരാളാണ് ബാലചന്ദ്രൻ. വിദ്യാർഥിയായിരിക്കെയാണ് ബാലചന്ദ്രൻ രക്തം ദാനം ചെയ്യാൻ തുടങ്ങിയത്. നൂറുതവണയിലേറെ രക്തം ദാനം ചെയ്തിട്ടുണ്ട്. 30 തവണ ബ്ലഡ്ബാങ്കിൽ നൽകി. ഇതാണ് ബാലചന്ദ്രനെ അവാർഡിന് അർഹനാക്കിയത്. തിരുവനന്തപുരം ടെക്നോപാർക്കിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. ബി പോസിറ്റീവ് രക്തം ആവശ്യമുള്ളവർ 9446659463 നമ്പറിൽ ബന്ധപ്പെട്ടാൽ ഏതുനേരവും രക്തം നൽകാൻ ബാലചന്ദ്രൻ തയാറാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story