Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:14 AM GMT Updated On
date_range 9 July 2017 8:14 AM GMTപോസ്റ്റ് ഓഫിസ് മാര്‍ച്ചും ഉപരോധവും
text_fieldsbookmark_border
പേരാവൂര്‍: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കന്നുകാലി കശാപ്പ് നിരോധനം പിന്‍വലിക്കുക, ക്ഷീരമേഖലയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കര്‍ഷകസംഘം പേരാവൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാവൂര്‍ പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം ടി.എം. ജോഷി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ.പി. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ഏരിയ സെക്രട്ടറി എം.എസ്. വാസുദേവന്‍, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി എം. കണ്ണന്, കെ. ശശീന്ദ്രന്, ജിമ്മി അബ്രഹാം, പി. പ്രഹ്ലാദന് എന്നിവര്‍ സംസാരിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story