Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:12 AM GMT Updated On
date_range 9 July 2017 8:12 AM GMTമുൻ കോൺഗ്രസ് കൗൺസിലർ ഡിവൈ.എസ്.പിക്ക് പരാതി നൽകി ഡി.സി.സി ഒാഫിസ് ആക്രമിച്ചത് റിജിൽ മാക്കുറ്റിയും സംഘവുമെന്ന്
text_fieldsbookmark_border
കണ്ണൂർ: ഡി.സി.സി ഒാഫിസ് ആക്രമിച്ചത് റിജിൽ മാക്കുറ്റി ഉൾപ്പെട്ട സംഘമാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുൻ കൗൺസിലറും കോൺഗ്രസ് പ്രവർത്തകനുമായ എം. പ്രശാന്ത് എന്ന പ്രശാന്ത് ബാബു ഡിവൈ.എസ്.പിക്ക് പരാതി നൽകി. കണ്ണൂർ കോർപറേഷൻ കൗൺസിലറും കെ. സുധാകരെൻറ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന പ്രശാന്ത് ബാബു, സുധാകരനുമായുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി പൊതുരംഗത്തുനിന്നു വിട്ടുനിൽക്കുകയായിരുന്നു. ഡി.സി.സി ഒാഫിസ് ആക്രമിച്ചത് തനിക്ക് നേരിൽ അറിയാമെന്നും ഇതിൽ റിജിൽ മാക്കുറ്റിയും കണ്ടാലറിയാവുന്ന ചിലരുമാണെന്നും പരാതിയിൽ പറയുന്നു. ഡി.സി.സി ഒാഫിസിെൻറ നവീകരണം നടത്തിയതും കെട്ടിടം നിർമിച്ചതും താനാണെന്നും പ്രശാന്ത് ബാബു പരാതിയിൽ പറയുന്നുണ്ട്. നേരേത്ത കണ്ണൂർ നഗരസഭ കൗൺസിലറായിരുന്ന പ്രശാന്ത് ബാബു എം.സി ശ്രീജയെ വൈസ് പ്രസിഡൻറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചില തർക്കങ്ങളെ തുടർന്നാണ് കെ. സുധാകരനുമായി തെറ്റുന്നത്. പിന്നീട് പ്രശാന്ത്ബാബുവിന് കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story