Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:26 AM GMT Updated On
date_range 8 July 2017 8:26 AM GMTജി.എസ്.ടി: വില വർധിക്കുന്ന കാര്യത്തിൽ ഒഴികെ അനിശ്ചിതത്വം
text_fieldsകാസർകോട്: ജി.എസ്.ടി നിലവിൽവന്നതോടെ അനിശ്ചിതത്വം നിലനിൽക്കുന്നത് വിലവർധിപ്പിക്കുന്ന കാര്യത്തിൽ ഒഴികെ. വില കുറയുമെന്ന് സൂചനയുണ്ടായിരുന്ന ചരക്കുകൾക്കുവരെ വില വർധിച്ചു. വില കുറയുമെന്ന് പറഞ്ഞിട്ടും കുറയാത്തതിനെ ഉപഭോക്താക്കൾ ചോദ്യം ചെയ്യുേമ്പാഴാണ് അനിശ്ചിതത്വം പറയുന്നത്. ഹോട്ടലുകളിൽ വിലവർധന നടപ്പായിത്തുടങ്ങി. നിലവിലെ വിലയിൽ 12 ശതമാനം വർധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ കോഫിഹൗസ് ബില്ലിൽ 12 ശതമാനം പ്രത്യേകം രേഖപ്പെടുത്തിയാണ് ഇൗടാക്കുന്നത്. ഉച്ചഭക്ഷണത്തിന് സ്ഥിരം ഉപഭോക്താക്കളുള്ള ഹോട്ടലുകൾ ഇത് ചോദ്യം ചെയ്ത് നിരാശരായി മടങ്ങുകയാണ് ചെയ്യുന്നത്. കോഫിഹൗസിൽ 40 രൂപയുണ്ടായിരുന്ന വെജിറ്റേറിയൻ ഉൗണിന് 45 രൂപയായി. 18 ശതമാനംവരെ വർധിപ്പിക്കാമായിരുന്നിട്ടും എ.സി റസ്റ്റാറൻറിൽ 12ശതമാനം വരെ മാത്രമാണ് ഇൗടാക്കുന്നതെന്ന് കോഫിഹൗസ് മാനേജ്മെൻറ് പറയുന്നു. ഫലത്തിൽ കോഫിഹൗസിൽ വിലകുറച്ചത് അങ്ങനെയാണ്. നോൺ വെജിന് 73 രൂപയാണ് വില ഇൗടാക്കുന്നത്. ഇഡലിക്കും ചായക്കും എട്ടിൽ നിന്ന് ഒമ്പതിലേക്ക് വിലകയറി. ഹോട്ടലുകളിൽ ബിരിയാണിക്ക് 12 മുതൽ 20 ശതമാനം വരെ വിലകയറ്റം. 125 രൂപയുണ്ടായിരുന്ന ചിക്കൻ ബിരിയാണിക്ക് 140 രൂപയായപ്പോൾ കോഴിക്ക് കുറഞ്ഞ വില എവിടെയെന്ന ചോദ്യത്തിന് ഹോട്ടലുടമകൾക്ക് മറുപടിയില്ല. ഇറച്ചിക്കോഴിയെ വിൽപന നികുതിയിൽനിന്ന് ഒഴിവാക്കിയപ്പോൾ ഉപഭോക്താവിന് ലഭിക്കേണ്ട ആനുകൂല്യം ഇറച്ചിക്കടയിൽ നിന്നും ഹോട്ടലിൽനിന്നും കിട്ടുന്നില്ല. 110 രൂപയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് 140 രൂപയായി. ബേക്കറി കടകളിലും വിലകയറി. കേക്കുകളുടെ നികുതി 14ൽനിന്ന് 28ലേക്ക് മാറിയപ്പോൾ ഡാർക്ക് മൂസിന് കിലോക്ക് 700 ഉണ്ടായിരുന്നത് 800 രൂപ. ബട്ടർ സ്കോച്ചിെൻറ വില 600 എന്നത് 650. മരുന്നുകളുടെ ജി.എസ്.ടി നിരക്ക് ചില്ലറ വിൽപന തുടങ്ങിയിട്ടില്ല. ജി.എസ്.ടി സ്റ്റോക്കുകൾ എത്തിയിട്ടുണ്ടെന്ന് കാനനൂർ ഡ്രഗ്സ് പ്രതികരിച്ചു. വിലയിൽ വർധന കാണുന്നില്ലെന്ന് അധികൃതർ പറഞ്ഞു. അടുക്കള സാധനങ്ങൾക്ക് വിലകൂടുകയാണെന്നും എന്നാൽ ഇവ എങ്ങനെ കൂട്ടിയിടുമെന്നും അറിയാതെ കുഴയുകയാണ് വിൽപനക്കാർ. സോഫ്റ്റ് വെയർ ഒരുങ്ങാത്തതിനാൽ സ്റ്റോക്ക് എത്തുന്നില്ല. ഇക്കാര്യത്തിൽ ചരക്ക് വരവിെൻറ അനിശ്ചിതത്വം ഏതാനും ദിവസം ഉണ്ടാകും. ചെരിപ്പുകൾക്കും ജി.എസ്.ടി ചേർത്ത് വർധിത വിലയാണ് ഇപ്പോൾ ഇൗടാക്കുന്നത്. ചുരുക്കത്തിൽ ജി.എസ്.ടി വരുേമ്പാൾ പ്രചരിച്ചിരുന്ന വിലക്കുറവ് എന്നത് അസംബന്ധമാണെന്ന് സാധനങ്ങൾ വാങ്ങാൻ വിപണിയിലെത്തുന്നവർക്ക് ബോധ്യപ്പെട്ടു തുടങ്ങി. തൊട്ടതിനെല്ലാം വിലകയറ്റമാണ്. വില കുറയുമെന്ന് പറഞ്ഞ സാധനങ്ങൾക്ക് കുറയുന്നുമില്ല. എം.ആർ.പിയിൽ കുറച്ച് വില ഇൗടാക്കണമെന്ന നിർദേശത്തെ വ്യാപാരികൾ പരിഹസിക്കുകയാണ്. രവീന്ദ്രൻ രാവണേശ്വരം
Next Story