Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅണികളുടെ...

അണികളുടെ ആഹ്ലാദത്തിമർപ്പിൽ പ്രഭാകര്‍ ഭട്ട്​

text_fields
bookmark_border
മംഗളൂരു: ആര്‍.എസ്.എസ് പ്രവര്‍ത്തകന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച റോഡ് ഉപരോധം ആർ.എസ്.എസ് നേതാവ് ഡോ.കല്ലട്ക്ക പ്രഭാകര്‍ ഭട്ടിന് നേരെയുള്ള ആഹ്ലാദപ്രകടനമായും അനുഭവെപ്പട്ടു. നിരോധാജ്ഞ ലംഘിച്ച് നടത്തിയ സമരത്തില്‍ അണിനിരന്ന യുവാക്കള്‍ മുതിര്‍ന്ന ആർ.എസ്.എസ് നേതാവ് ഡോ.കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനെ എടുത്തുയര്‍ത്തി ആനന്ദനൃത്തമാടി. പരിക്കേറ്റ് വ​െൻറിലേറ്ററിൽ ആർ.എസ്.എസ് പ്രവർത്തകൻ മരണത്തോട് മല്ലടിക്കുേമ്പാഴായിരുന്നു ഉപരോധവേളയിൽ നേതാവിന് വേണ്ടിയുള്ള അണികളുടെ ആഹ്ലാദ പ്രകടനം. ആർ.എസ്.എസ് പ്രവര്‍ത്തകന്‍ ശരത്കുമാറിനുനേരെ (28) ചൊവ്വാഴ്ചയാണ് ബി.സി റോഡില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായത്. വ​െൻറിലേറ്ററിലായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച വൈകീട്ട് മരിച്ചു. ഈ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹിന്ദു ഹിതരക്ഷണ വേദി റോഡ് ഉപരോധിച്ചത്. കല്ലട്ക്കയിലും ബണ്ട്വാള്‍ താലൂക്കി‍​െൻറ പല ഭാഗങ്ങളിലുമുണ്ടായ സാമുദായിക സംഘര്‍ഷങ്ങള്‍ക്കുപിന്നില്‍ പ്രഭാകര്‍ ഭട്ടാണെന്ന് ജില്ല ചുമതലയുള്ള മന്ത്രി ബി.രമാനാഥ റൈ പറയുകയും ഭട്ടിനെ അറസ്റ്റുചെയ്യാന്‍ എസ്.പിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്നാണ് അടിയന്തരമായി എസ്.പിയെ മാറ്റിയിരുന്നത്. ഭട്ടിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ചില സംഘടനകളും ഉയർത്തുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് ഭട്ടിനെ തോളിലേറ്റി അണികളുടെ ആദരം.
Show Full Article
TAGS:LOCAL NEWS 
Next Story