Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:22 AM GMT Updated On
date_range 8 July 2017 8:22 AM GMTടി.പി കേസ് പ്രതിയുടെ വിവാഹത്തിൽ എം.എൽ.എ പെങ്കടുത്തതിൽ തെറ്റില്ല ^പി.ജയരാജൻ
text_fieldsടി.പി കേസ് പ്രതിയുടെ വിവാഹത്തിൽ എം.എൽ.എ പെങ്കടുത്തതിൽ തെറ്റില്ല -പി.ജയരാജൻ കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിൽ തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീർ പെങ്കടുത്തതിൽ തെറ്റില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ. ഒരാൾ വിവാഹത്തിന് ക്ഷണിച്ചാൽ അതിൽ പെങ്കടുക്കുകയെന്നത് മാനുഷികമായ കാര്യമാണ്. കേസിൽ ശിക്ഷിക്കപ്പെട്ടയാളോട് മനുഷ്യത്വം പാടില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ജയിലുകൾ ആളുകളെ പരിവർത്തിപ്പിക്കാനുള്ള കേന്ദ്രങ്ങളാണ്. ജയിലിലായതിെൻറ പേരിൽ ഒരാളെ ഒറ്റപ്പെടുത്തി നിർത്തേണ്ടതില്ല. സ്വന്തം മണ്ഡലത്തിൽ താമസിക്കുന്നയാൾ എന്നനിലക്കാണ് ഷംസീർ മുഹമ്മദ് ഷാഫിയുടെ വിവാഹത്തിൽ പെങ്കടുത്തത്. അത് തെറ്റായ കാര്യമാണെന്ന് പാർട്ടി കരുതുന്നില്ല. നെഹ്റു കോളജ് ഉടമ പി. കൃഷ്ണദാസിനെതിരായ കേസൊതുക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ട കോൺഗ്രസ് നേതാവ് കെ. സുധാകരൻ വീണിടത്തുനിന്ന് ഉരുളുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. ഷക്കീർ ഷൗക്കത്തലിക്ക് മർദനമേറ്റ കേസും ജിഷ്ണു പ്രണോയിയുടെ മരണത്തിലേക്ക് നയിച്ച കേസും രണ്ടാണെന്ന സുധാകരെൻറ വാദം ശരിയല്ല. വിദ്യാഭ്യാസക്കച്ചവടക്കാരനായ കൃഷ്ണദാസ് വിദ്യാർഥികൾക്കെതിരെ നടത്തിയ അക്രമത്തിെൻറ ഇരകളാണ് ഷഹീറും ജിഷ്ണുവും. കോളജ് ഉടമയുടെ കോൺഗ്രസ് ബന്ധം തുറന്നുസമ്മതിച്ച സുധാകരെൻറ ഇടപെടൽ സ്വന്തം പാർട്ടിക്കാരനെ രക്ഷിക്കാൻവേണ്ടിയാണെന്നതിൽ സംശയമില്ല. സുധാകരെൻറ സമ്മർദത്തെ തുടർന്നാണ് ഷഹീറിെൻറ കുടുംബം ചർച്ചക്കെത്തിയത്. സുധാകരെൻറ ഇടപെടലിൽ എതിർപ്പുള്ള കോൺഗ്രസുകാർതന്നെയാണ് രഹസ്യമായി നടന്ന ഒത്തുതീർപ്പുചർച്ചയുടെ വിവരം പുറത്തുവിടുകയും നാട്ടുകാരെ കൂട്ടി സുധാകരനെ തടഞ്ഞുവെക്കുകയും ചെയ്തതെന്നും ജയരാജൻ പറഞ്ഞു.
Next Story