Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:20 AM GMT Updated On
date_range 8 July 2017 8:20 AM GMTകര്‍ണാടകയെ യു.പിയാക്കാനുള്ള ബി.ജെ.പി ശ്രമം ജനം തള്ളും -^-മുഖ്യമന്ത്രി
text_fieldsകര്‍ണാടകയെ യു.പിയാക്കാനുള്ള ബി.ജെ.പി ശ്രമം ജനം തള്ളും --മുഖ്യമന്ത്രി മംഗളൂരു: കര്‍ണാടക യു.പിക്ക് പാകമാകുംവിധം സാമുദായിക സംഘര്‍ഷത്തിലൂടെ ഉഴുതുമറിക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ ജനം തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ദക്ഷിണ കന്നട, കുടക് ജില്ല കോണ്‍ഗ്രസ് സംയുക്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈയിടെയായി സംസ്ഥാനത്ത് പൊതുവേയും തീരദേശ ജില്ലകളില്‍ തീവ്രമായും അവര്‍ നടത്തുന്ന വിഭാഗീയ പ്രവർത്തങ്ങള്‍ അത്യന്തം അപകടകരമാണ്. നിയമം കൈയിലെടുക്കാമെന്ന് ആരും കരുേതണ്ട. ഇവിടെ ഒരു സര്‍ക്കാറുണ്ട്. മറ്റൊന്നും ഏശാത്തതുകൊണ്ടാണ് അവര്‍ അറ്റകൈപ്രയോഗം നടത്തുന്നത്. ഗുണ്ടല്‍പേട്ട, നഞ്ചൻഗുഡ് നിയമസഭ ഉപതെരഞ്ഞെടുപ്പുകളുടെ പ്രചാരണ വേളയില്‍ അവരുടെ പ്രസിഡൻറ് യെദിയൂരപ്പ മുഖ്യമന്ത്രിയോട് നേരിട്ട് മുട്ടാന്‍ വന്നു. രണ്ടിടത്തും കോണ്‍ഗ്രസ് ജയിച്ചതില്‍പിന്നെ കാണാനില്ലായിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം എന്നുപറഞ്ഞാണ് പിന്നെ പൊങ്ങിയത്. കേന്ദ്രം ചെയ്യേണ്ടതാണത്. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂല തീരുമാനമെടുത്തശേഷം ആ വിഷയത്തിലും അവര്‍ക്ക് മിണ്ടാട്ടമില്ലാതായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടക ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കെ.പി.സി.സി പ്രസിഡൻറ് ജി. പരമേശ്വര, വീരപ്പ മൊയ്ലി എം.പി, മന്ത്രിമാരായ ബി. രമാനാഥ റൈ, യു.ടി. ഖാദര്‍, ഡി.കെ. ശിവകുമാര്‍, ദിനേശ് ഗുണ്ടുറാവു തുടങ്ങിയവര്‍ സംസാരിച്ചു.
Next Story