Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:17 AM GMT Updated On
date_range 8 July 2017 8:17 AM GMTകഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsതളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. എരിപുരത്തെ പി.എം. ഷഹീൻ (31), മാട്ടൂലിലെ പി.വി. ഷാനിദ്(26) എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം. രാമചന്ദ്രനും സംഘവും പിടികൂടിയത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ഇവർ കണ്ണൂരിൽനിന്നും 20 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പിൽ എത്തിയപ്പോഴാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സർട്ടിഫിക്കറ്റ് ഹാജരാക്കണം തളിപ്പറമ്പ്: ചെങ്ങളായി കൃഷിഭവനിൽനിന്നും കർഷക പെൻഷൻ വാങ്ങുന്ന കർഷകർ വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ സഹിതം കൃഷിഭവനിൽ ഹാജരാവണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. ഒരു ലക്ഷം യുവജനങ്ങൾക്ക് തൊഴിൽദാന പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർ ആധാർ കാർഡും ബാങ്ക് പാസ് ബുക്കും സഹിതം കൃഷിഭവനിൽ ഹാജരാവണമെന്ന് ചെങ്ങളായി കൃഷി ഓഫിസർ അറിയിച്ചു. റേഷൻ കാർഡ് വിതരണം തളിപ്പറമ്പ്: താലൂക്ക് സപ്ലൈ ഓഫിസിെൻറ പരിധിയിൽ ജൂലൈ 10 മുതൽ 15 വരെ പുതിയ റേഷൻ കാർഡ് വിതരണം ചെയ്യുന്ന റേഷൻ കടകൾ. 10ന് പെരിങ്ങോം (റേഷൻ കട നമ്പർ 39), പൊന്നമ്പാറ (40), ഓലയമ്പാടി (59), ഞെക്ലി (159), പെരുവാമ്പ (259), കരിപ്പാൽ (260). 11ന് തടിക്കടവ് (72), കരുവൻചാൽ (79), പാത്തൻപാറ (233), കൊട്ടയാട് (253), ആശാൻകവല (276), കരിങ്കയം (286). 12ന് പറശ്ശിനി (163), തളിയിൽ(164), കടമ്പേരി (165), ബക്കളം (166), കോടല്ലൂർ (167). 13ന് ശ്രീകണ്ഠപുരം (103), ഇരിക്കൂർ (119, 211, 122), ചെങ്ങളായി (150), പെരുവളത്ത്പറമ്പ് (284). 14ന് നിടിയേങ്ങ (98), ചാലിൽ വയൽ (153), ചുഴലി (154), തട്ടേരി (237), കുളത്തൂർ (252), നിടുവാലൂർ (289). 15ന് വടക്കുമ്പാട് (അഞ്ച്) , കവ്വായി (എട്ട്), തായിനേരി(11), കൂട്ടുമുഖം (105), പുന്നക്കടവ് (132), പെരുമ്പ (210) എന്നീ റേഷൻ കടക്ക് സമീപം വെച്ച് വിതരണം ചെയ്യും. രാവിലെ 10നും വൈകീട്ട് അഞ്ചിനുമിടയിൽ, ഫോട്ടോയെടുത്ത കാർഡുടമയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയ വ്യക്തിയോ പഴയ കാർഡും തിരിച്ചറിയൽ രേഖകളുമായെത്തി കാർഡ് കൈപ്പറ്റണം. കാർഡ് വിലയായി എ.എ.വൈ വിഭാഗത്തിലും മുൻഗണന വിഭാഗത്തിലും പെട്ടവർ 50 രൂപയും മുൻഗണനേതര വിഭാഗത്തിലുള്ളവർ 100 രൂപയും നൽകണം. പട്ടികവർഗ കുടുംബത്തിന് കാർഡ് സൗജന്യമായി നൽകും. പുതിയ കാർഡ് പ്രകാരമായിരിക്കും ഈ മാസം മുതൽ റേഷൻ വിതരണം നടക്കുക. അന്തിമപട്ടിക റേഷൻ കടയിൽ സമർപ്പിച്ചു കഴിഞ്ഞാലുടൻ വിതരണം ആരംഭിക്കും. റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാത്തവരുടെ ലിസ്റ്റ് റേഷൻ കടകളിൽ ലഭ്യമാണ്. അത് പരിശോധിച്ച് ആധാർ പകർപ്പുകൾ നൽകാത്തവർ പുതിയ കാർഡ് വാങ്ങുമ്പോൾ ആധാർ കാർഡിെൻറ പകർപ്പ് കടയിൽ ഏൽപ്പിക്കേണ്ടതാണെന്ന് ടി.എസ്.ഒ സാബു ജോസ് അറിയിച്ചു.
Next Story