Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:17 AM GMT Updated On
date_range 8 July 2017 8:17 AM GMTഉൾനാടൻ മത്സ്യകൃഷി വികസനത്തിന് പദ്ധതി
text_fieldsകണ്ണൂർ: ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ 48.8 കോടിയുടെ പദ്ധതി ആവിഷ്കരിച്ചതായി സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. പയ്യന്നൂർ നഗരസഭയിലെ കിഴേക്ക കണ്ടങ്കാളിയിൽ നൂതന മത്സ്യകൃഷി പ്രദർശന ഫാമിൽ കാരച്ചെമ്മീൻ വിളവെടുപ്പ് ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ഗുണഭോക്താവായ ടി. പുരുഷോത്തമെൻറ കൃഷിയിടത്തിൽ നൂതന കൃഷിരീതികൾ അവലംബിച്ച് സ്ഥാപിച്ച പ്രദർശന ഫാമിൽ 1.5 ഹെക്ടർ വിസ്തീർണത്തിലാണ് കാരച്ചെമ്മീൻ കൃഷിനടത്തിയത്. 75,000 വിത്തുകൾ നിക്ഷേപിച്ചു. 150 ദിനങ്ങൾകൊണ്ട് രണ്ടു ടൺ ഉൽപാദനം പ്രതീക്ഷിക്കുന്ന ഫാമിൽ ഗുണഭോക്താവും സർക്കാറും മൊത്തം ചെലവിെൻറ പകുതിവീതം പങ്കിടുന്നരീതിയിലാണ് കൃഷിചെയ്യുന്നത്. കാരച്ചെമ്മീൻ കൃഷിയിൽ അഞ്ചു യൂനിറ്റും നാരൻ ചെമ്മീൻ കൃഷിയിൽ അഞ്ചു യൂനിറ്റും സമ്മിശ്രകൃഷിയിൽ രണ്ടു യൂനിറ്റും കൂടുകൃഷിയിൽ അഞ്ചു യൂനിറ്റുമാണ് ജില്ലയിൽ നടപ്പാക്കിയത്. ഒരു ഹെക്ടർ കാരച്ചെമ്മീൻ കൃഷിക്ക് 2.12 ലക്ഷവും നാരൻ ചെമ്മീൻ കൃഷിക്ക് രണ്ടു ലക്ഷവും സമ്മിശ്രകൃഷിക്ക് 2.15 ലക്ഷവും കൂടുകൃഷിക്ക് 1.85 ലക്ഷവുമാണ് സർക്കാർ ധനസഹായം നൽകുന്നത്. വിളവെടുപ്പ് ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ, നഗരസഭ വികസനകാര്യ ചെയർമാൻ പി.വി. കുഞ്ഞപ്പൻ, കെ. രാഘവൻ, ബി.കെ. സുധീർ കിഷൻ, കെ. അജിത, കെ.വി. സരിത, ഗലീന എന്നിവർ സംസാരിച്ചു.
Next Story