Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:33 AM GMT Updated On
date_range 7 July 2017 8:33 AM GMTകടലാടിപ്പാറ ഖനനം: ആഗസ്റ്റ് ഒമ്പതിലെ തെളിവെടുപ്പ് തടയുമെന്ന് ജനകീയസമിതി
text_fieldsനീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറ ഖനനം പൊതുജന തെളിവെടുപ്പ് ആഗസ്റ്റ് ഒമ്പതിന്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന യോഗം തടയുമെന്ന് കരിന്തളം പഞ്ചായത്ത് ജനകീയസമിതി യോഗം തീരുമാനിച്ചു. ഖനനം മുമ്പ് നടത്തിയ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശപുര കമ്പനി അധികൃതർ ഹൈകോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് പൊതുജനാഭിപ്രായം തേടാൻ ഉത്തരവിട്ടത്. ആഗസ്റ്റ് ഒമ്പതിന് ബന്ധപ്പെട്ട പഞ്ചായത്തിലോ പദ്ധതിപ്രദേശത്തോ തെളിവെടുപ്പ് നടത്താതെ കിലോമീറ്റർ ദൂരമുള്ള നീലേശ്വരം പരിധിയിൽ നടത്തുന്നത് കമ്പനി അധികൃതർ ഒത്താശചെയ്യുന്ന അധികൃതരുടെ തട്ടിപ്പാണെന്ന് ജനകീയസമിതി ആരോപിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരാണ് തെളിവെടുപ്പിന് എത്തുന്നത്. ഇ.എസ്.ഐ വിജ്ഞാപനപ്രകാരം ബന്ധപ്പെട്ട സ്ഥലെത്തത്തി തെളിവെടുക്കണമെന്നാണ് ചട്ടം. സോളാർ കമ്പനിക്ക് നൽകിയ സ്ഥലമാണ് ഖനനം നടത്താൻ കമ്പനിയുടെ ലക്ഷ്യം. പൊതുജനാഭിപ്രായം തേടുന്ന സ്ഥലത്ത് ആയിരക്കണക്കിന് ജനങ്ങൾ സംഘടിച്ചെത്തിയാൽ ക്രമസമാധാ പ്രശ്നമുണ്ടാകും. കമ്പനി അധികൃതർ പൊലീസിനെ തേടും. ഇതോടെ തെളിവെടുപ്പ് സംഘർഷാവസ്ഥ സൃഷ്ടിക്കും. തെളിവെടുപ്പ് മാറ്റുകയോ പദ്ധതിപ്രദേശത്ത് നടത്താനോ കമ്പനി അധികൃതർ ആലോചിക്കുന്നുണ്ട്. പി. കരുണാകരൻ എം.പിയെ പങ്കെടുപ്പിച്ച് ജനകീയ കൺെവൻഷൻ നടത്തും. ഖനനത്തിനായി ലീസിന് കൊടുത്ത സ്ഥലം റദ്ദ് ചെയ്യാനും ഖനനം നിർത്തലാക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ജനകീയസമിതി നിവേദനം നൽകിയിരുന്നു. സർവകക്ഷിയോഗത്തിൽ സമരസമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡൻറുമായ എ. വിധുബാല അധ്യക്ഷത വഹിച്ചു.
Next Story