Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവരുന്നൂ, ഹൈടെക്​...

വരുന്നൂ, ഹൈടെക്​ റോഡ്​

text_fields
bookmark_border
ചെറുവത്തൂര്‍: ബസ്സ്റ്റാൻഡ് ഹൈടെക്കാക്കിയതിന് പിന്നാലെ ചെറുവത്തൂരില്‍ റോഡും ഹൈടെക്കാകുന്നു. ചെറുവത്തൂരില്‍നിന്ന് റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുന്ന റോഡാണ് പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ ഹൈടെക്കാക്കുന്നത്. ആദ്യഘട്ടത്തില്‍ 15 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടത്തുന്നത്. പൂര്‍ണമായും കോണ്‍ക്രീറ്റിലാണ് റോഡ് നിര്‍മിക്കുന്നത്. ആകെ റോഡ് 586 മീറ്ററാണുള്ളത്. ഇതില്‍ 130 മീറ്ററാണ് ആദ്യഘട്ടത്തില്‍ പൂര്‍ണമായും കോണ്‍ക്രീറ്റില്‍ പണിയുന്നത്. ഇേതാടനുബന്ധിച്ചുള്ള കവര്‍ സ്ലാബ് ഉള്‍പ്പെടെയുള്ള ഒാവുചാലി​െൻറ നിര്‍മാണം പുരോഗമിക്കുകയാണ്. ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് കിഴക്കുഭാഗത്തക്ക് പുതുതായിവരുന്ന റെയില്‍വേ നടപ്പാലത്തിലേക്ക് സുഗമമായി യാത്രക്കാര്‍ക്ക് എത്തിച്ചേരാനുള്ള വഴിയാണ് യാഥാർഥ്യമാകുക. ഈമാസം അവസാനവാരത്തോടെ റോഡ് തുറന്നുകൊടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് മാധവന്‍ മണിയറ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story