Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമദ്റസ പ്രവേശനോത്സവം

മദ്റസ പ്രവേശനോത്സവം

text_fields
bookmark_border
കുമ്പള: മൊഗ്രാൽ പുത്തൂർ കുന്നിൽ ഇസ്സത്തുൽ ഇസ്ലാം സംഘത്തി​െൻറ നേതൃത്വത്തിൽ കുന്നിൽ സിറാജുൽ ഉലൂം മദ്റസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതുതായി ചേർന്ന മുഴുവൻ വിദ്യാർഥികൾക്കും പുസ്തക സഞ്ചി അടക്കമുള്ള പഠനോപകരണങ്ങൾ നൽകി. സദർ മുഅല്ലിം അബൂബക്കർ മുസ്ലിയാർ പതാക ഉയർത്തി. കുന്നിൽ ബദർ ജമാഅത്ത് ഭാരവാഹികളായ സി.എം. ഉസ്മാൻ, മുഹമ്മദ് കുന്നിൽ, എ.ആർ. ഷാഫി, കെ.ബി. അഷ്റഫ്, ഇസ്സത്തുൽ ഇസ്ലാം സംഘം ഭാരവാഹികളായ കെ.എച്ച്. ഇഖ്ബാൽ ഹാജി, മാഹിൻ കുന്നിൽ, ലത്തീഫ് കുന്നിൽ, റിയാസ്, അജാസ്, മദ്റസ അധ്യാപകരായ അബ്ദുല്ല പെരുമ്പട്ട, റാസിഖ് പേരാൽ, ഇബ്രാഹീം മൗലവി, ജാഫർ മൗലവി, ബി.എം.എ. കാദർ, ബി.ഐ. സിദ്ദീഖ്, അംസു മേനത്ത്, നജീബ്, സജ്ജു, ഷുക്കൂർ, റഫീഖ്, ഷുക്കൂർ, ബാപ്പുട്ടി, ഹുസൈൻ, ഹൈദർ, റാഷിദ്, അൻസാഫ് കുന്നിൽ, ഷഫീഖ് തുടങ്ങിയവർ സംബന്ധിച്ചു. പ്രവേശനോത്സവത്തി​െൻറ ഭാഗമായി മദ്റസയും പരിസരവും അലങ്കരിച്ചു. പ്രവേശനോത്സവത്തിനെത്തിയവർക്ക് മധുര പലഹാരവും നൽകി. വി.ആർ. കുന്നിലൻസാണ് മദ്റസ വിദ്യാർഥികൾക്ക് ബാഗ് സമ്മാനിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story