Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതാലൂക്കാശുപത്രി...

താലൂക്കാശുപത്രി കെട്ടിടം തുറന്നുകൊടുക്കണം

text_fields
bookmark_border
തൃക്കരിപ്പൂർ: താലൂക്ക് ആശുപത്രിക്കായി പുതുതായി നിർമിച്ച കെട്ടിടം വൈദ്യുതീകരിച്ച് ഉപയോഗയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ആശുപത്രി റോഡി​െൻറ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്നും തങ്കയം സെഞ്ച്വറി ക്ലബ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. സി. ദാവൂദ് അധ്യക്ഷത വഹിച്ചു. എ.ജി. ഹനീഫ, അഡ്വ. ഇ.വി.സുബൈർ, മജീദ് കോളേത്ത്, എം.കാസിം, സി.ജാഫർ, എം.സുലൈമാൻ, കെ.ശുക്കൂർ എന്നിവർ സംസാരിച്ചു. ഇ.വി.അമീൻ സ്വാഗതവും എം.ടി.പി സാഹിദ് നന്ദിയും പറഞ്ഞു. തൃക്കരിപ്പൂർ: തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഉടൻ തുറന്നുകൊടുക്കണമെന്ന് കൊയങ്കര മലയാള കലാവേദി വാർഷിക യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ സി. ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. എം.പി. ഹരീഷ്, വി.പി. സുമേഷ്, പി.കെ. വേണു, കെ.വി. ഷാജി, സി. രാഘവൻ, എ. പ്രമോദ് കുമാർ, കെ. പ്രജീഷ്, എം. സുരേഷ്, വിനോദ് കൂവാരത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. ബാലകൃഷ്‌ണൻ (പ്രസി.), പി.വി. നിഷാന്ത് (വൈ.പ്രസി.), പി.കെ. വേണു (ജന. സെക്ര.), ടി.വി. അനീഷ് കുമാർ (ജോ.സെക്ര.), സി.പ്രഭാകരൻ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story