Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുതുച്ചേരി ഹർത്താൽ...

പുതുച്ചേരി ഹർത്താൽ മാഹിയിലും ബാധകം

text_fields
bookmark_border
മാഹി: ബി.ജെ.പി നേതാക്കളെ നോമിനേറ്റഡ് എം.എൽ.എമാരായി നിർദേശിച്ച പുതുച്ചേരി ലഫ്.ഗവർണർ കിരൺബേദിയുടെ നടപടിയിൽ പ്രതിഷേധിച്ച് പുതുച്ചേരിയിൽ നാളെ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ മാഹിയിലും ആചരിക്കുമെന്ന് മാഹി ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനോട് ആലോചിക്കാതെയാണ് മൂന്നു ബി.ജെ.പി നേതാക്കളെ നോമിനേറ്റഡ് എം.എൽ.എമാരായി നിർദേശിച്ചത്. സി.പി.എം, സി.പി.െഎ തുടങ്ങിയ പാർട്ടികളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മാഹി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് രമേഷ് പറമ്പത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story