Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:21 AM GMT Updated On
date_range 7 July 2017 8:21 AM GMTബാങ്കിങ് തട്ടിപ്പുകൾ ഉടൻ അറിയിക്കണമെന്ന് ആർ.ബി.െഎ
text_fieldsബാങ്കിങ് തട്ടിപ്പുകൾ ഉടൻ അറിയിക്കണമെന്ന് ആർ.ബി.െഎ ന്യൂഡൽഹി: ഒാൺലൈൻ ബാങ്കിങ് ഇടപാടുകളിൽ തട്ടിപ്പിനിരയായാൽ ഇടപാടുകാർ മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ടവർക്ക് പരാതിനൽകണമെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി. നിശ്ചിതസമയം പരാതി നൽകിയിട്ടും പണം നഷ്ടമായാൽ അതിന് ഉത്തരവാദി ബാങ്ക് ആയിരിക്കുമെന്നും ആർ.ബി.െഎ അറിയിച്ചു. ഇടപാടുകാർക്ക് സംരക്ഷണം നൽകുന്നതിെൻറ ഭാഗമായി അനധികൃത ഒാൺലൈൻ ഇടപാടുകളിൽ ഉപഭോക്താവിെൻറ നഷ്ടം നിജെപ്പടുത്തിക്കൊണ്ടുള്ള നിർേദശങ്ങളുടെ ഭാഗമായാണ് പുതിയ മുന്നറിയിപ്പ്. ഇലക്ട്രോണിക് ബാങ്കിങ് തട്ടിപ്പുകളെക്കുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ആർ.ബി.െഎയുടെ പുതിയ നിർേദശങ്ങൾ. മൂന്നാം കക്ഷി ഒാൺലൈൻ ഇടപാടുകാരനെ തട്ടിപ്പിനിരയാക്കിയാൽ ഉടൻ പരാതിപ്പെടുകയാണെങ്കിൽ ഇടപാടുകാരന് നഷ്ടം ഒഴിവാക്കാനാവും. തെൻറ അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം നഷ്ടപ്പെട്ടതായി അറിയിപ്പ് ലഭിച്ചാൽ മൂന്ന് ദിവസത്തിനകം ബാങ്കിന് പരാതി നൽകണം. ഇടപാടുകളെക്കുറിച്ച് അപ്പോൾത്തന്നെ മൊബൈൽ ഫോണിൽ െമസേജായി ലഭ്യമാകുന്ന സംവിധാനം ബാങ്കുകൾ കാര്യക്ഷമമായി നടപ്പാക്കണമെന്നും ഇതേക്കുറിച്ച് ഇടപാടുകാരെ ബോധവത്കരിക്കണമെന്നും ആർ.ബി.െഎ അറിയിച്ചു.
Next Story