Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right​​െഎ.എൽ.ഒ...

​​െഎ.എൽ.ഒ തെരഞ്ഞെടുപ്പ്​: ​പരാജയമേറ്റുവാങ്ങിയ തൊഴിൽ മന്ത്രി രാജിവെക്കണം

text_fields
bookmark_border
കണ്ണൂർ: അന്താരാഷ്ട്ര തൊഴിൽ സംഘടന (ഇൻറർനാഷനൽ ലേബർ ഒാർഗനൈസേഷൻ -െഎ.എൽ.ഒ) ഗവേണിങ് ബോഡി തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ കേന്ദ്ര തൊഴിൽ മന്ത്രി രാജിവെക്കണമെന്ന് െഎ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. െഎ.എൽ.ഒ തെരഞ്ഞെടുപ്പിൽ െഎ.എൻ.ടി.യു.സിയെ ഒഴിവാക്കിയ കേന്ദ്ര സർക്കാറിനെ വെല്ലുവിളിച്ച് െഎ.എൻ.ടി.യു.സിയുടെ ലോക സംഘടനയായ െഎ.ടി.യു.സിയുടെ പ്രതിനിധിയായി മത്സരിച്ച െഎ.എൻ.ടി.യു.സി ദേശീയ വൈസ് പ്രസിഡൻറും സംസ്ഥാന പ്രസിഡൻറുമായ ആർ. ചന്ദ്രശേഖരൻ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു. െഎ.എൻ.ടി.യു.സി ഉത്തര മേഖല നേതൃസമ്മേളനം എട്ടിന് രാവിലെ ഒമ്പതിന് കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിലെ ഹോട്ടൽ ബ്രോഡ്ബീൻ ഒാഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലെ 400 നേതാക്കളാണ് പെങ്കടുക്കുക. ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ ജൂലൈ 12ന് സെക്രേട്ടറിയറ്റ് പടിക്കൽ െഎ.എൻ.ടി.യു.സിയുടെ 3000 നേതാക്കൾ ഉപവസിക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ കൂലി നൽകണമെന്നാവശ്യപ്പെട്ടാണ് ഉപവാസം. 760 കോടി രൂപയാണ് കൂലിയിനത്തിൽ കുടിശ്ശികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് വി.വി. ശശീന്ദ്രൻ, കെ.സി. കരുണാകരൻ, ടി. ശങ്കരൻ, ബേബി ആൻറണി എന്നിവരും സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story