Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:29 AM GMT Updated On
date_range 6 July 2017 8:29 AM GMTഅഴിത്തല പുലിമുട്ട് തകർന്നു
text_fieldsനീലേശ്വരം: നീലേശ്വരം നഗരസഭയിലെ തൈക്കടപുറം അഴിത്തലയിൽ കോടികൾ മുടക്കി നിർമിച്ച പുലിമുട്ട് തകർന്നു. കരയിൽനിന്ന് കടലിലേക്ക് രണ്ടു കി. മീറ്റർ ദൂരത്തിലാണ് പുലിമുട്ട് നിർമിച്ചത്. ശക്തമായ തിരമാലകൾ ആഞ്ഞടിക്കുമ്പോൾ പുലിമുട്ട് നിർമിക്കാൻ ഉപയോഗിച്ച കൂറ്റൻ കരിങ്കൽഭിത്തികൾ കടലിൽ താഴുന്നു. പുലിമുട്ട് അവസാനിക്കുന്നിടത്ത് കരിങ്കല്ലുകൾ കടലിൽ ഒഴുകിപ്പോയി. ബാക്കിഭാഗങ്ങളും തകരാൻതുടങ്ങി. 55 കോടി െചലവഴിച്ച് സ്വകാര്യ കമ്പനിയാണ് പുലിമുട്ട് നിർമിച്ചത്. മത്സ്യത്തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകിയ ഫണ്ട് ഉപയോഗിച്ചാണ് പുലിമുട്ട് യാഥാർഥ്യമാക്കിയത്. ആഴക്കടലിൽനിന്ന് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ അഴിമുഖത്തെ ശക്തമായ ചുഴിയിൽനിന്ന് അപകടമില്ലാതെ കരക്കെത്താനാണ് പുലിമുട്ട് നിർമിച്ചത്. നൂറുകണക്കിന് ബോട്ടുകളും തോണികളും പുലിമുട്ട് ഉള്ളതിനാലാണ് അപകടമില്ലാതെ കരക്കടുക്കുന്നത്. ഇപ്പോൾ പുലിമുട്ട് തകരുന്നത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കുന്നു. നിർമാണത്തിലുള്ള അപാകതയാണ് പുലിമുട്ട് തകരാൻ കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
Next Story