Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാത്തിരിപ്പിന്​...

കാത്തിരിപ്പിന്​ വിരാമമായി ഫ്രഞ്ച്​ പാഠപുസ്തകമെത്തി

text_fields
bookmark_border
മാഹി: മാഹിയിലെ ഏക ഫ്രഞ്ച് ഗവ. ഹൈസ്കൂളായ എക്കോൾ സെന്ത്റാൾ എ കൂർ കോംപ്ളമാന്തേറിൽ പാഠപുസ്തക വിതരണം നടത്തി. ഒരു വ്യാഴവട്ടത്തിലധികമായി ഏതാനും പാഠഭാഗങ്ങളുടെ പകർപ്പ് ഉപയോഗിച്ചുകൊണ്ടുള്ള പഠനപ്രവർത്തനമാണ് ഇവിടെ നടന്നിരുന്നത്. കഴിഞ്ഞ അധ്യയനവർഷാവസാനം പൂർണരൂപത്തിലുള്ള പാഠപുസ്തകങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് അധ്യാപക-രക്ഷാകർതൃ സമിതി നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ നൽകിയ നിർദേശം കണക്കിലെടുത്ത് മാഹി വിദ്യാഭ്യാസവകുപ്പ് മേലധ്യക്ഷൻ എസ്. സൂര്യനാരായണനാണ് ഫ്രഞ്ച് പാഠപുസ്തകങ്ങൾ വിദ്യാലയത്തിലെത്തിച്ചത്. സ്കൂൾ ലീഡർ ഫാത്തിമ വാജിതക്ക് പുസ്തകം കൈമാറി വിതരണത്തി​െൻറ ഒന്നാംഘട്ടം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഫ്രാന്‍സിസ് മെൻഡോസ അധ്യക്ഷത വഹിച്ചു. സി.ഇ.ഒ എസ്. സൂര്യനാരായണൻ മുഖ്യഭാഷണം നടത്തി. പ്രധാനാധ്യാപകൻ എം. മുസ്തഫ, സി.ഇ. രസിത എന്നിവർ സംസാരിച്ചു. തുടർന്ന് വായനമൂലയിൽ ഫ്രഞ്ച് പുസ്തകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story