Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോടതി വളപ്പിൽ സംഘർഷം;...

കോടതി വളപ്പിൽ സംഘർഷം; യുവതിയെ പ്രതിശ്രുത വര​െൻറ കൂടെ അയച്ചു

text_fields
bookmark_border
തലശ്ശേരി: കോടതിയിൽ ഹാജരാക്കിയ യുവതി കാമുകനോടൊപ്പം പോകാൻ തീരുമാനിച്ചത് തലശ്ശേരി കോടതി വളപ്പിൽ ബഹളത്തിനും പൊലീസി​െൻറ ഇടപെടലിലും കലാശിച്ചു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വിവാഹം കഴിക്കാൻ തീരുമാനിച്ച ഏച്ചൂരിലെ റാഹിമ ഷെറീനെ (20) ബന്ധുക്കൾ തടഞ്ഞുവെച്ചെന്നാരോപിച്ച് പള്ളൂരിലെ നിഖിലാണ് (23) കോടതിയിൽ ഹരജി നൽകിയത്. ഇതേത്തുടർന്ന് യുവതിയുടെ പിതാവ് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായി. യുവതിയെ ഹാജരാക്കണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് ബന്ധുക്കൾ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയത്. തന്നെ ആരും തടഞ്ഞുവെച്ചില്ലെന്ന് യുവതി കോടതിയിൽ മൊഴി നൽകി. ആരുടെ കൂടെയാണ് പോകുന്നതെന്ന മജിസ്‌ട്രേറ്റ് സെയ്തലവിയുടെ ചോദ്യത്തിന് യുവതിക്ക് വ്യക്തമായ ഉത്തരമുണ്ടായില്ല. ഇതേത്തുടർന്ന് അൽപനേരം കഴിഞ്ഞ് മറുപടി നൽകിയാൽ മതിയെന്ന് മജിസ്‌ട്രേറ്റ് നിർദേശിച്ചു. അര മണിക്കൂറിനുശേഷം വീണ്ടും കേസ് പരിഗണിച്ചപ്പോൾ നിഖിലി​െൻറ കൂടെ പോകാനാണ് താൽപര്യമെന്ന് പറഞ്ഞതോടെ ബന്ധുക്കൾ കോടതി വരാന്തയിൽ പൊട്ടിക്കരച്ചിലും ബഹളവുമായി. ബന്ധുക്കളോടൊപ്പമെത്തിയവർ കൂടുതൽ ബഹളം വെക്കാൻ തുടങ്ങിയതോടെ പൊലീസ് ഇടപെട്ടു. ചിലരെ കോടതി വളപ്പിൽനിന്ന് പൊലീസ് ബലം പ്രയോഗിച്ചു നീക്കി. നിഖിലി​െൻറ കൂടെ പോകാൻ യുവതിയെ കോടതി അനുവദിച്ചു. പിതാവി​െൻറ അഭിഭാഷകൻ ആവശ്യപ്പെട്ടതനുസരിച്ച്, ക്ഷീണിതയായ റാഹിമയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയയാക്കി. പിന്നീട് പൊലീസ് സംരക്ഷണയിൽ യുവാവി​െൻറ വീട്ടിലേക്ക് കൊണ്ടുപോയി. തലശ്ശേരി സി.ഐ കെ.ഇ. പ്രേമചന്ദ്രൻ, എസ്.ഐ അനിൽ എന്നിവരുടെ നേതൃത്വത്തിൽ കോടതിയിൽ വൻ പൊലീസ് സന്നാഹമേർപ്പെടുത്തിയിരുന്നു. ഇരുവരും സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ അഞ്ചരക്കണ്ടി സബ് രജിസ്‌ട്രാർ ഒാഫിസിൽ ജൂൺ ഒമ്പതിന് അപേക്ഷ നൽകിയിരുന്നു. ഇതറിഞ്ഞ വീട്ടുകാർ റാഹിമയെ മാറ്റിപാർപ്പിച്ചതായാണ് പരാതി. ഇതോടെയാണ്, യുവതിയെ ബന്ധുക്കൾ തടഞ്ഞുവെച്ചെന്നാരോപിച്ച് അഭിഭാഷകനായ കെ. അജിത്കുമാർ സി.ജെ.എം കോടതിയിൽ, സർച്ച് വാറൻറ് ഇഷ്യൂ ചെയ്യണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്. യുവതിയുടെ പിതാവ്, ചക്കരക്കല്ല് പൊലീസ് എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹരജി.
Show Full Article
TAGS:LOCAL NEWS 
Next Story