Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബഷീർ അനുസ്​മരണം

ബഷീർ അനുസ്​മരണം

text_fields
bookmark_border
ചക്കരക്കല്ല്: വൈക്കം മുഹമ്മദ് ബഷീറി​െൻറ 23-ാം ചരമവാർഷികത്തി​െൻറ ഭാഗമായി മുരിങ്ങേരി യു.പി സ്കൂൾ വിദ്യാർഥികൾ വിവിധ പരിപാടികൾ നടത്തി. പാത്തുമ്മ, സാറാമ്മ, ഒറ്റക്കണ്ണൻ പോക്കർ, എട്ടുകാലി മമ്മൂഞ്ഞി, മജീദ്, സുഹറ, അബ്ദുൽ ഖാദർ തുടങ്ങി മുപ്പതോളം കഥാപാത്രങ്ങൾ കഥകളുടെ സുൽത്താനു മുന്നിൽ അണിനിരന്നു. ഈ അധ്യയന വർഷം ബഷീറി​െൻറ 10 കൃതികൾ ഓരോ വിദ്യാർഥിയും വായിക്കണമെന്ന നിർദേശവും നൽകി. പ്രധാനാധ്യാപിക കെ.പി. ബീന ഉദ്ഘാടനം ചെയ്തു. കെ.കെ. ബേബി ലതിക അധ്യക്ഷത വഹിച്ചു. സി.പി അശ്റഫ്, ഇ.എം. ശ്രീകേഷ്, ഐ.കെ. റൈജ, എ.കെ. അഖില, സി. ഗീത, എ. പ്രസന്ന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story