Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:27 AM GMT Updated On
date_range 6 July 2017 8:27 AM GMTമരം വീണ് ബസ് വെയ്റ്റിങ് ഷെഡ് തകര്‍ന്നു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്
text_fieldsbookmark_border
മഞ്ചേശ്വരം: വന്‍ മരം കടപുഴകി ബസ് വെയ്റ്റിങ് ഷെഡ് തകര്‍ന്നു. ഹൊസങ്കടി ഗാന്ധിനഗറില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. 50 വര്‍ഷം പഴക്കമുള്ള വന്‍ മരമാണ് കടപുഴകിയത്. വീഴ്ചയില്‍ ഷെഡിെൻറ ഒരുഭാഗം തകര്‍ന്നു. നിരവധി വിദ്യാർഥികളും മറ്റുയാത്രക്കാരും സ്ഥിരമായി ആശ്രയിക്കാറുള്ള ബസ് വെയ്റ്റിങ് ഷെഡിനു മുകളിലാണ് മരം വീണത്. തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. പ്രദേശത്ത് ഏതുനേരവും വീഴാമെന്ന അവസ്ഥയില്‍ നിരവധി മരങ്ങളുണ്ടെന്നും അവ ഉടന്‍ മുറിച്ചുമാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story