Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:25 AM GMT Updated On
date_range 6 July 2017 8:25 AM GMTകെ.എം.സി.സി ജനസേവ പുരസ്കാരം ഭാസ്കരൻ മാസ്റ്റർക്ക്
text_fieldsതൃക്കരിപ്പൂർ: കെ.എം.സി.സി നേതാവ് എ.ബി. അബ്ദുസലാം ഹാജിയുടെ സ്മരണക്കായി തൃക്കരിപ്പൂർ ദുബൈ കെ.എം.സി.സി കമ്മിറ്റി ഏർപ്പെടുത്തിയ ജനസേവ പുരസ്‌കാരത്തിന് തൃക്കരിപ്പൂരിലെ കെ. ഭാസ്കരൻ മാസ്റ്ററെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. തൃക്കരിപ്പൂർ ടെലിഫോൺ എക്സ്ചേഞ്ച്, ഗവ. പോളിടെക്നിക് കോളജ്, റെയിൽവേ വികസനം എന്നീ മേഖലകളിൽ പ്രതിഭ തെളിയിച്ചു. സാമുദായിക സൗഹാർദത്തിനും കായിക മേഖലയിൽ വിശിഷ്യ ഫുട്ബാൾ വളർത്തുന്നതിലും ഇദ്ദേഹം പങ്കുവഹിച്ചതായി ഭാരവാഹികൾ പറഞ്ഞു. ഒക്ടോബറിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ സത്താർ വടക്കുമ്പാട്, കെ.എം.സി.സി പ്രസിഡൻറ് എൻ.പി. ഹമീദ് ഹാജി, സെക്രട്ടറി എൻ.പി. സുനീർ, ജില്ല വൈസ് പ്രസിഡൻറ് അഫ്സൽ മെട്ടമ്മൽ, മണ്ഡലം പ്രസിഡൻറ് ജമാൽ ബൈത്താൻ, സെക്രട്ടറി നൗഷാദ് കൂലേരി, പ്രവർത്തക സമിതിയംഗം എ.കെ. മുത്തലിബ് എന്നിവർ പരിപാടി വിശദീകരിച്ചു.
Next Story