Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:22 AM GMT Updated On
date_range 6 July 2017 8:22 AM GMTപകർച്ചപ്പനി വ്യാപകമാകുമ്പോൾ പി.എച്ച്.സി പൂട്ടിക്കിടക്കുന്നു
text_fieldsbookmark_border
വെള്ളച്ചാൽ: മക്രേരിയിലും പരിസരപ്രദേശങ്ങളിലും െഡങ്കിപ്പനി അടക്കമുള്ള പകർച്ചപ്പനി വ്യാപകമാകുേമ്പാഴും മക്രേരി പബ്ലിക് ഹെൽത്ത് സെൻറർ മൂന്നു മാസമായി നഴ്സ് ഇല്ലാത്തതിെൻറ പേരിൽ അടഞ്ഞുകിടക്കുന്നത് ദുരിതമാകുന്നു. മക്രേരി, കിലാലൂർ, പിലാഞ്ഞി, വെള്ളച്ചാൽ എന്നിവിടങ്ങളിലുള്ളവർ ആശ്രയിക്കുന്ന പി.എച്ച്.സിയിൽ നഴ്സ് ഇല്ലാത്തതുകാരണം പകർച്ചപ്പനി തടയുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നില്ല. പി.എച്ച്.സി പൂട്ടിക്കിടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ആരോഗ്യവകുപ്പിെൻറയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥക്കെതിരെ മക്രേരി ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.വി. ദിനേശ്ബാബു പ്രതിഷേധിച്ചു. ഉടൻ ഹെൽത്ത് സെൻററിൽ ഡോക്ടറെയും നഴ്സിനെയും നിയമിക്കണമെന്നും ഇല്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story