Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:22 AM GMT Updated On
date_range 6 July 2017 8:22 AM GMTതൊഴിലധിഷ്ഠിത കോഴ്സുകളുമായി യൂനിവേഴ്സിറ്റി മാഹി സെൻറർ
text_fieldsമാഹി: പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് പോണ്ടിച്ചേരി യൂനിവേഴ്സിറ്റി മാഹി സെൻറർ തൊഴിലധിഷ്ഠിത തുടർവിദ്യാഭ്യാസത്തിന് അവസരങ്ങൾ ഒരുക്കുന്നു. വിദ്യാർഥികൾക്ക് ഏറെ ആകർഷകമായ രീതിയിലാണ് സെൻററിെൻറ ഡിപ്ലോമ/ ബി.വോക് കോഴ്സുകൾ രൂപകൽപന ചെയ്തിട്ടുള്ളത്. ഉൽപാദന മേഖലക്കും സേവനമേഖലക്കും ആവശ്യമായ തൊഴിൽ വിദഗ്ധരെ വാർത്തെടുക്കുക എന്നതാണ് ഈ കോഴ്സുകളുടെ കാതലായ ലക്ഷ്യം. കേന്ദ്ര മാനവശേഷി മന്ത്രാലയവും യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷനും ചേർന്ന് വിഭാവനം ചെയ്ത പോണ്ടിച്ചേരി യൂനിവേഴ്സിറ്റി നടത്തുന്ന ഈ കോഴ്സുകൾ എറെ തൊഴിലവസരങ്ങൾ ഉള്ളവയാണ്. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (മൂന്ന് വർഷം), ഫാഷൻ ടെക്നോളജി (മൂന്ന് വർഷം), ഡിപ്ലോമ ഇൻ റേഡിയോഗ്രഫി ആൻഡ് ഇമേജിങ് ടെക്നോളജി (ഒരു വർഷം), ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് സർവിസ് ഇൻഡസ്ട്രി (ഒരു വർഷം) എന്നിവയിൽ മാഹിക്കാർക്ക് മാത്രമല്ല പുറത്തുള്ളവർക്കും പ്രവേശനം ലഭിക്കും. പ്രധാന സ്ഥാപനങ്ങളുമായും പ്രശസ്ത തൊഴിൽ പ്രവർത്തകരോടും ചേർന്ന് പരിശീലിക്കുന്നതിനാൽ വിദ്യാർഥികൾക്ക് പ്രസ്തുത തൊഴിൽ മേഖലയിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവൃത്തിക്കാൻ അവസരം ലഭിക്കും. മാത്രമല്ല യു.ജി.സി വിജ്ഞാപനം അനുസരിച്ച് എല്ലാ മത്സര പരീക്ഷകളിലും ബിരുദത്തിനു തുല്യമായി ബി.വോക് കോഴ്സുകൾ കണക്കാക്കും. ബിരുദം അടിസ്ഥാന യോഗ്യതയാക്കി കണക്കാക്കുന്ന ഉപരിപഠന കോഴ്സുകളിലേക്കും ബി.വോക് വിദ്യാർഥികൾക്ക് തുല്യപരിഗണന ലഭിക്കും. ഈ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി 20 വരെ നീട്ടിയതായി പ്രിൻസിപ്പൽ പ്രഭാത് ഭാസ്കർ അറിയിച്ചു. ഫോൺ: 04902332622.
Next Story