Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 1:51 PM IST Updated On
date_range 6 July 2017 1:51 PM ISTലീഡറുടെ ജന്മശതാബ്ദി ആഘോഷിച്ചു
text_fieldsbookmark_border
കണ്ണൂർ: മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരെൻറ ജന്മശതാബ്ദി ആേഘാഷിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഒാഫിസിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടത്തി. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തെ സാമൂഹിക മുഖ്യധാരയിൽ എത്തിക്കുന്നതിന് ഭാവനാപൂർണമായ പദ്ധതികൾ നടപ്പാക്കുകയും അക്ഷീണം ശ്രമിക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു ലീഡറെന്ന് പാച്ചേനി പറഞ്ഞു. നവകേരളം കെട്ടിപ്പടുക്കുന്നതിൽ തനതായ സംഭാവനകൾ അർപ്പിച്ച വ്യക്തിത്വം കൂടിയാണ് കരുണാകരനെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണൻ, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ, യു.ഡി.എഫ് ജില്ല ചെയർമാൻ പ്രഫ. എ.ഡി. മുസ്തഫ, മാർട്ടിൻ ജോർജ്, ടി.ഒ. മോഹനൻ, സുരേഷ് ബാബു എളയാവൂർ, സി. നാരായണൻ, രാജീവൻ കപ്പച്ചേരി, സി.ടി. ഗിരിജ, എം.പി. വേലായുധൻ, റഷീദ് കവ്വായി, അമൃത രാമകൃഷ്ണൻ, പി.എ. ഹരി, മനോഹരൻ താളിക്കാവ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story