Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:21 AM GMT Updated On
date_range 6 July 2017 8:21 AM GMTബി.എസ്.എൻ.എൽ ജീവനക്കാരുടെ പണിമുടക്ക് 27ന്
text_fieldsകണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ ജീവനക്കാർ ഇൗമാസം 27ന് പണിമുടക്കും. 2017 ജനുവരി മുതൽ ശമ്പള-പെൻഷൻ പരിഷ്കരണം നടപ്പാക്കുക, പുതുതായി നിയമിക്കപ്പെട്ട ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം 30 ശതമാനമാക്കുക, പെൻഷൻ കോൺട്രിബ്യൂഷൻ അടിസ്ഥാനശമ്പളത്തിന് അനുസരിച്ച് നിർണയിക്കുക, സംഘടനാസ്വാതന്ത്ര്യം നിഷേധിക്കുന്ന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ എക്സിക്യൂട്ടിവ്, നോൺ എക്സിക്യൂട്ടിവ് സംഘടനകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. ജില്ല കൺെവൻഷൻ സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. രാജേഷ് മഞ്ചാൻ അധ്യക്ഷത വഹിച്ചു. പി. മനോഹരൻ, ബി. അശോകൻ, രവീന്ദ്രൻ കൊടക്കാട്, കെ.വി. ചന്ദ്രൻ, പി.വി. രാജൻ, പി.വി. ഉണ്ണികൃഷ്ണൻ, പി.ടി. ഗോപാലകൃഷ്ണൻ, എടക്കാട് പ്രേമരാജൻ, കെ.പി. ജിതേഷ് എന്നിവർ സംസാരിച്ചു.
Next Story