Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:20 AM GMT Updated On
date_range 6 July 2017 8:20 AM GMTബസപകടം: വേഗപ്പൂട്ട് പരിശോധിച്ചു
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പിൽ രണ്ട് അപകട മരണം നടന്ന പശ്ചാത്തലത്തിൽ ബസുകളിൽ കർശന പരിശോധനയുമായി പൊലീസും ആർ.ടി.ഒയും രംഗത്തെത്തി. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് പൊലീസും ആർ.ടി.ഒയും സംയുക്തമായി തളിപ്പറമ്പ് സ്റ്റാൻഡിലെത്തുന്ന ബസുകളിൽ പരിശോധന നടത്തിയത്. സി.ഐ പി.കെ. സുധാകരൻ, എം.വി.ഐമാരായ കെ.ബി. രഘു, ടി.പി. വത്സരാജൻ, എസ്.ഐ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരു മണിക്കൂറിനിടെ 20 ബസുകളിൽ പരിശോധന നടത്തിയപ്പോൾ എട്ട് ബസുകളിൽ വേഗപ്പൂട്ട് വിച്ഛേദിച്ചതായി കണ്ടെത്തി. ഈ ബസുകൾക്ക് പിഴയിട്ടു. പരിശോധനയിൽ സ്വകാര്യ ബസ് ജീവനക്കാരിൽ ചിലർ അമർഷമറിയിച്ചതോടെ പൊലീസ്, സ്ഥലം എം.എൽ.എയുമായും വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളുമായും ബന്ധപ്പെട്ടു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുള്ള പൊലീസിെൻറയും ആർ.ടി.ഒയുടെയും നീക്കങ്ങൾക്ക് എല്ലാവരും പൂർണ പിന്തുണയും നൽകി. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എം.വി.ഐ കെ.ബി. രഘു പറഞ്ഞു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ മുഴുവൻ ബസുകളിലും പരിശോധന നടത്തും. വേഗപ്പൂട്ട് ഘടിപ്പിക്കാത്ത കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരെ നടപടിയാവശ്യപ്പെടുമെന്ന് സി.ഐ പി.കെ. സുധാകരനും വ്യക്തമാക്കി.
Next Story