Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഗരസഭ ഓഫിസിലേക്ക്...

നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തി

text_fields
bookmark_border
തളിപ്പറമ്പ്: പാർലമ​െൻറ് 2014ൽ പാസാക്കിയ തെരുവോര കച്ചവട സംരക്ഷണ നിയമം നടപ്പിലാക്കുക, സുപ്രീം കോടതി വിധി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യുവി​െൻറ നേതൃത്വത്തിൽ സ്ട്രീറ്റ് മർച്ചൻറ് അസോസിയേഷൻ മുനിസിപ്പൽ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു നേതാവ് അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. പാർലമ​െൻറിൽ പാസാക്കിയ നിയമത്തിൽ, തെരുവ് കച്ചവടക്കാരെ ഒഴിവാക്കിയാൽ അവരെ പുനരധിവസിപ്പിക്കണമെന്ന് നിയമമുണ്ടെന്നും നഗരസഭ മുൻകൈയെടുത്ത് രൂപവത്കരിക്കേണ്ട കമ്മിറ്റി ഇതുവരെ രൂപവത്കരിച്ചില്ലെന്നും സമരക്കാർ പറഞ്ഞു. പി. ശരവണൻ അധ്യക്ഷത വഹിച്ചു. കെ.കരുണാകരൻ, മടപ്പള്ളി ബാലകൃഷ്ണൻ, കെ.വി. നാരായണൻ, ടി.ആർ. ശിവൻ എന്നിവർ സംസാരിച്ചു. ടൗൺ സ്ക്വയർ കേന്ദ്രീകരിച്ച് മാർച്ച് നടന്നു. തളിപ്പറമ്പ് റബർ ബോർഡ് റീജനൽ ഓഫിസ് പൂട്ടാനുള്ള തീരുമാനം പുന:പരിശോധിക്കും -റബർ ബോർഡ് ചെയർമാൻ തളിപ്പറമ്പ്: താലൂക്ക് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന തളിപ്പറമ്പ് റബർ ബോർഡ് റീജനൽ ഓഫിസ് പൂട്ടാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് റബർ ബോർഡ് ചെയർമാൻ എ.അജിത്ത് കുമാർ പറഞ്ഞു. തളിപ്പറമ്പ് റബർ റീജനൽ കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കോട്ടയം ആസ്ഥാനത്ത് ചെയർമാന് നേരിട്ടു നിവേദനം നൽകിയപ്പോഴാണ് ഉറപ്പുനൽകിയത്. ചെലവു ചുരുക്കലി​െൻറ പേരിലാണ് അരനൂറ്റാണ്ടുകാലം പ്രവർത്തിച്ചുവരുന്ന തളിപ്പറമ്പ് റബർ ബോർഡ് റീജനൽ ഓഫിസ് പൂട്ടാൻ റബർ ബോർഡ് ഉത്തരവിട്ടിരുന്നത്. ദിനംപ്രതി നൂറുകണക്കിനു റബർ കർഷകരും തൊഴിലാളികളും ആശ്രയിക്കുന്ന തളിപ്പറമ്പ് റബർ ബോർഡ് റീജനൽ ഓഫിസ് അടച്ചുപൂട്ടുന്നതിനെതിരെ റബർ കർഷകർ പ്രതിഷേധ സമരം നടത്തിയിരുന്നു. നിവേദക സംഘത്തിൽ സേവ്യർ എടാട്ടേൽ, കെ.വി. രാമകൃഷ്ണൻ, എം. കൃഷ്ണൻ നായർ, സി.എ. വർഗീസ്, കെ. മുഹമ്മദ് ഹാജി എന്നിവർ ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story