Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെയ്യം ശിൽപശാല 22, 23...

തെയ്യം ശിൽപശാല 22, 23 തീയതികളിൽ

text_fields
bookmark_border
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഫോക്‌ലാൻഡും തെയ്യം സഹയാത്രിക സംഘമായ പയ്യന്നൂർ കൂറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന തെയ്യം ശിൽപശാല 'സ്വരൂപവിചാരം' ജൂലൈ 22, 23 തീയതികളിൽ പയ്യന്നൂർ കാനായി യമുനാതീരത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രണ്ടു ദിവസത്തെ പരിപാടിയിൽ പഠന ക്ലാസുകൾ, പ്രബന്ധാവതരണം, കോലക്കാര​െൻറ ജീവിതവുമായി ബന്ധപ്പെട്ട ഡോക്യുമ​െൻററി പ്രദർശനം എന്നിവയാണ് നടക്കുക. 22ന് രാവിലെ 'തെയ്യത്തി​െൻറ ഹരിതദർശനം' എന്ന വിഷയത്തിൽ ടി.പി. പത്മനാഭ​െൻറ അവതരണത്തോടെ ആരംഭിക്കും. ഡോ. വൈ.വി. കണ്ണൻ മോഡറേറ്ററായിരിക്കും. അന്നേദിവസം ഡോ. വി. ദിനേശൻ, എൻ. പ്രഭാകരൻ, സജേഷ് പണിക്കർ എന്നിവരുടെ സെഷനുകളും ഉണ്ടാകും. ദൈവക്കരു, മേലേരി എന്നീ ഡോക്യുമ​െൻററികൾ പ്രദർശിപ്പിക്കും. രണ്ടാം ദിവസം 'ഗോത്രജീവിതം പ്രതിരോധത്തി​െൻറ അടയാളങ്ങൾ' എന്ന വിഷയം എം.എ. റഹ്‌മാൻ അവതരിപ്പിക്കും. ഇ.പി. രാജഗോപാലൻ, ഇ. ഉണ്ണികൃഷ്ണൻ, പി.കെ. സുരേഷ്‌കുമാർ എന്നിവർ സംസാരിക്കും. ഗോത്രസ്മൃതി, കനലാടി എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. ഫോൺ: 9865280511.
Show Full Article
TAGS:LOCAL NEWS 
Next Story