Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:28 AM GMT Updated On
date_range 5 July 2017 8:28 AM GMTഅഷ്റഫിെൻറ മരണം ഹജ്ജ് കർമത്തിനുള്ള പുറപ്പാടിനുമുമ്പ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഹജ്ജ് കർമത്തിന് പോകാൻ നാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കത്തിനിടയിലാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രാർഥനകൾ ബാക്കിയാക്കി മാണിക്കോത്ത് സ്വദേശി കൊവ്വൽ അഷ്റഫ് എന്ന യുവാവ് മരണത്തിലേക്ക് യാത്രയായത്. അഷ്റഫിെൻറ മയ്യിത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ തുടങ്ങി. ബുധനാഴ്ച രാവിലെയോടെ മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. വരാൻ തീരുമാനിച്ച ദിവസവും ബുധനാഴ്ചയാണ്. അബൂദബി ഷഹാമയിൽ ബുഹാരി സൂപ്പർ മാർക്കറ്റ് നടത്തിവരുകയായിരുന്ന അഷ്റഫിനെ രണ്ടുദിവസം മുമ്പ് ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആദ്യം അഹല്യ ആശുപത്രിയിലും പിന്നീട് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ബർജീൽ ആശുപത്രിയിലേക്കും മാറ്റി ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങളായ ഹമീദ്, നസീർ എന്നിവർ നാട്ടിലെത്തിയിട്ടുണ്ട്. 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന അഷ്റഫ് ബുധനാഴ്ചയാണ് നാട്ടിൽ തിരിച്ചെത്തേണ്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story