Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:28 AM GMT Updated On
date_range 5 July 2017 8:28 AM GMTപുഴ സംരക്ഷണ കാമ്പയിൻ
text_fieldsbookmark_border
ന്യൂ മാഹി: മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ ന്യൂമാഹി പഞ്ചായത്ത് തല പുഴ സംരക്ഷണ പ്രവർത്തന കാമ്പയിൻ മാഹി പാലം പരിസരത്ത് ജില്ല പഞ്ചായത്ത് അംഗം ടി.ആർ. സുശീല ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. റീജ, വി.കെ. സുരേഷ് ബാബു, എൻ.കെ. പ്രേമൻ, കെ.കെ. ബഷീർ, ഷാജി കൊള്ളുമ്മൽ എന്നിവർ സംസാരിച്ചു. തീരദേശ വാർഡുകളിൽ ജാഗ്രത സമിതികൾ രൂപവത്കരിച്ചു. ജാഗ്രത സമിതികൾ വീടുകളിലെ മാലിന്യങ്ങൾ പുഴയിലേക്ക് തള്ളുന്നത് തടയും. പൈപ്പുവഴി പുഴയിലേക്ക് കക്കൂസ് മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തി നിയമ നടപടികൾക്ക് വിധേയമാക്കും. തോടുകളും നീർച്ചാലുകളും കൈയേറുന്നത് തടയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story