Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചിത്രരചന മത്സരവും...

ചിത്രരചന മത്സരവും അനുമോദനവും

text_fields
bookmark_border
ചൊക്ലി: ശ്രീനാരായണഗുരു സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തി​െൻറ നേതൃത്വത്തിൽ ചിത്രരചനാമത്സരവും പ്രതിഭകൾക്ക് അനുമോദനവും നടത്തി. ചടങ്ങിൽ 'എ​െൻറ പുസ്തകം, എ​െൻറ കുറിപ്പ്, എ​െൻറ പെട്ടി' എന്ന വായനാപദ്ധതിയുടെ ഉദ്ഘാടനവും നടന്നു. വി.പി ഓറിയൻറൽ ഹൈസ്കൂളിൽ നടന്ന പരിപാടി എൻ.ആർ. സിന്ധു ഉദ്ഘാടനം ചെയ്തു. ചൊക്ലി പഞ്ചായത്തംഗം പി. മിനി അധ്യക്ഷത വഹിച്ചു. പി.കെ. മോഹനൻ മാസ്റ്റർ, കെ.പി. ശിവരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി.പി. ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും വി.കെ. അനിത നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും നൂറുമേനി നേടിയ ചൊക്ലി വി.പി ഓറിയൻറൽ ഹൈസ്കൂളിെനയും ഉപഹാരം നൽകി അനുമോദിച്ചു. മെഡിക്കൽ ക്യാമ്പ് ചൊക്ലി: പഞ്ചായത്ത്, ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ല പഞ്ചായത്തംഗം ടി.ആർ. സുശീല ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജലജ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. ഡോ. ആർദ്ര സുരേന്ദ്രൻ, ഡോ. ലതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തംഗങ്ങളായ കെ. ശ്രീജ, കെ. ശാന്താറാം, ഐ.കെ. ഗണേശൻ, പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. ആരോഗ്യ ബോധവത്കരണ ക്യാമ്പ് പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ 30ാം വാർഡ് സഭയുടെ നേതൃത്വത്തിൽ പുളിയനമ്പ്രം എൽ.പി സ്കൂളിൽ ആരോഗ്യ ബോധവത്കരണ ക്യാമ്പും ഹോമിയോ പ്രതിരോധ മരുന്നുവിതരണവും നടന്നു. പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചർ അധ്യക്ഷത വഹിച്ചു. പെരിങ്ങളം ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് കൊളോറ നേതൃത്വം നൽകി. ഡോ. അനീന ഹോമിയോ പ്രതിരോധ മരുന്നുവിതരണത്തിന് നേതൃത്വം നൽകി. യു.കെ. കുഞ്ഞബ്ദുല്ല സ്വാഗതവും ഉഷ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story