Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊലീസുകാരനെ ഒരു...

പൊലീസുകാരനെ ഒരു മാസമായിട്ടും കണ്ടെത്താനായില്ല: പൊലീസ് ചീഫിന് മാതാവ് പരാതി നൽകി

text_fields
bookmark_border
മഞ്ചേശ്വരം: കാണാതായ പൊലീസുകാരനെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട്‌ മാതാവ്‌ ജില്ല പൊലീസ്‌ മേധാവിക്ക്‌ പരാതി നല്‍കി. മംഗളൂരു പാണ്ഡേശ്വര പൊലീസ്‌ സ്റ്റേഷനിലെ ഹെഡ്‌കോൺസ്റ്റബിളായ മഞ്ചേശ്വരം അംഗടിപദവ്‌ ശാന്തിനഗറിലെ ബി.എം. മോഹന്‍കുമാറിനെ(35)യാണ്‌ കഴിഞ്ഞമാസം അഞ്ചുമുതല്‍ കാണാതായത്‌. രാവിലെ ജോലിക്കെന്നും പറഞ്ഞുപോയ മകന്‍ ജോലിസ്ഥലത്ത്‌ എത്തുകയോ വീട്ടില്‍ തിരിച്ചെത്തുകയോ ചെയ്‌തിട്ടില്ലെന്ന്‌ കാണിച്ച്‌ മാതാവ് ബി.എം. കമലയാണ്‌ പരാതി നല്‍കിയത്‌. നേരത്തെ, മഞ്ചേശ്വരം പൊലീസിലും പാണ്ഡേശ്വരം പൊലീസിലും പരാതി നല്‍കിയിരുന്നുവെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ്‌ മാതാവ്‌ കമല കാസര്‍കോട്‌ ജില്ല പൊലീസ്‌ ചീഫിന്‌ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്‌. മകനെ കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story