Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:27 AM GMT Updated On
date_range 5 July 2017 8:27 AM GMTവഴിയോര കച്ചവടക്കാരുടെ നഗരസഭ ഒാഫിസ് മാർച്ച്
text_fieldsതളിപ്പറമ്പ്: പാർലമെൻറ് 2014ൽ പാസാക്കിയ തെരുവോര കച്ചവട സംരക്ഷണ നിയമം നടപ്പാക്കുക, സുപ്രിം കോടതി വിധി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ സ്ട്രീറ്റ് മർച്ചൻറ് അസോസിയേഷൻ മുൻസിപ്പൽ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു നേതാവ് അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. പാർലമെൻറിൽ പാസാക്കിയ നിയമത്തിൽ തെരുവ് കച്ചവടക്കാരെ ഒഴിവാക്കിയാൽ അവരെ പുനരധിവസിപ്പിക്കണമെന്ന് നിയമമുണ്ടെന്നും നഗരസഭ മുൻകൈയെടുത്ത് രൂപവത്കരിക്കേണ്ട കമ്മിറ്റി ഇതുവരെ നിലവിൽവന്നില്ലെന്നും സമരക്കാർ ആരോപിച്ചു. പി. ശരവണൻ അധ്യക്ഷത വഹിച്ചു. കെ. കരുണാകരൻ, മടപ്പള്ളി ബാലകൃഷ്ണൻ, കെ.വി. നാരായണൻ, ടി.ആർ. ശിവൻ എന്നിവർ സംസാരിച്ചു. ടൗൺ സ്ക്വയർ കേന്ദ്രീകരിച്ച് മാർച്ച് നടന്നു. തളിപ്പറമ്പ് റബർ ബോർഡ് റീജനൽ ഓഫിസ് പൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കും തളിപ്പറമ്പ്: താലൂക്ക് ആസ്ഥാനത്തിൽ പ്രവൃത്തിക്കുന്ന തളിപ്പറമ്പ് റബർ ബോർഡ് റീജനൽ ഓഫിസ് പൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് റബർ ബോർഡ് ചെയർമാൻ എ. അജിത്ത്കുമാർ പറഞ്ഞു. തളിപ്പറമ്പ് റബർ റീജനൽ കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കോട്ടയം ആസ്ഥാനത്തു ചെയർമാനു നേരിട്ടു നിവേദനം നൽകിയപ്പോഴാണ് ഉറപ്പുനൽകിയത്. ചെലവുചുരുക്കലിെൻറ പേരിലാണ് അരനൂറ്റാണ്ടുകാലമായി പ്രവർത്തിച്ചു വരുന്ന തളിപ്പറമ്പ് റബർ ബോർഡ് റീജനൽ ഓഫിസ് പൂട്ടുവാൻ അധികൃതർ ഉത്തരവിട്ടിരുന്നത്. ദിനംപ്രതി നൂറുക്കണക്കിനു റബർ കർഷകരും തൊഴിലാളികളും ആശ്രയിക്കുന്ന ഓഫിസ് അടച്ചുപൂട്ടുന്നതിനെതിരെ റബർ കർഷകർ പ്രതിഷേധ സമരം നടത്തിയിരുന്നു. നിവേദകസംഘത്തിൽ സേവ്യർ എടാട്ടേൽ, കെ.വി. രാമകൃഷ്ണൻ, എം. കൃഷ്ണൻ നായർ, സി.എ. വർഗീസ്, കെ. മുഹമ്മദ് ഹാജി എന്നിവർ ഉണ്ടായിരുന്നു.
Next Story