Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:26 AM GMT Updated On
date_range 2017-07-05T13:56:20+05:30ബാലകൃഷ്ണെൻറ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണം ^ആക്ഷൻ കമ്മിറ്റി
text_fieldsബാലകൃഷ്ണെൻറ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണം -ആക്ഷൻ കമ്മിറ്റി തളിപ്പറമ്പ്: തളിപ്പറമ്പിലെ ജനകീയ ഡോക്ടറായിരുന്ന പരേതനായ പി. കുഞ്ഞമ്പുവിെൻറ മകനായ ബാലകൃഷ്ണെൻറ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആക്ഷൻ കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സഹകരണ വകുപ്പിൽനിന്നും ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച് തിരുവനന്തപുരത്ത് താമസിച്ചുവന്നിരുന്ന ഇയാളെ ചിലർ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവരവേ കൊടുങ്ങല്ലൂരിലെ സർക്കാർ ആശുപത്രിയിൽവെച്ച് മരണപ്പെട്ടുവെന്നാണ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും സൂചിപ്പിക്കുന്നുണ്ട്. ബന്ധുക്കളും നാട്ടുകാരും ഏറെയുണ്ടായിട്ടും മൃതദേഹം ഷൊർണൂരിൽ അനാഥ ശവം പോലെ സംസ്കരിക്കുകയായിരുന്നു. ഇദ്ദേഹത്തിെൻറ കോടിക്കണക്കിന് രൂപ വിലവരുന്ന സ്വത്തുക്കൾ ചിലർ തട്ടിയെടുത്ത് വിൽപന നടത്താൻ ശ്രമിക്കുന്നതായും ഇതിനായാണ് കൊല നടന്നതെന്നും സംശയിക്കുന്നതായി ആക്ഷൻ കമ്മിറ്റി ആരോപിച്ചു. മുഖ്യമന്ത്രിക്കും പൊലീസ് അധികാരികൾക്കും പരാതി നൽകിയതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ നഗരസഭ കൗൺസിലർ രജനി രമാനന്ദ്, പത്മൻ കോഴൂർ, സി. രമേശൻ, എം. കൃഷ്ണൻ എന്നിവർ അറിയിച്ചു.
Next Story