Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:26 AM GMT Updated On
date_range 5 July 2017 8:26 AM GMTപാപ്പിനിശ്ശേരി^കോലത്ത് വയൽ റോഡ് തകർച്ചയിൽ
text_fieldsbookmark_border
പാപ്പിനിശ്ശേരി-കോലത്ത് വയൽ റോഡ് തകർച്ചയിൽ പാപ്പിനിശ്ശേരി: കോടികൾ ചെലവിട്ട് മെക്കാഡം ടാറിങ് നടത്തിയ പാപ്പിനിശ്ശേരി-കോലത്ത് വയൽ റോഡ് തകർച്ചയിൽ. റോഡിെൻറ പല ഭാഗത്തും ടാറിങ് മഴയിൽ തകര്‍ന്ന അവസ്ഥയിലാണ്. റോഡിെൻറ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയിൽ റോഡിലെങ്ങും വെള്ളം കെട്ടിക്കിടക്കുമ്പോൾ കുഴികൾ കാണാത്ത അവസ്ഥ ചെറുവാഹനങ്ങളെ ദുരിതത്തിലാക്കുകയാണ്. പാപ്പിനിശ്ശേരി ഭാഗത്തുനിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന എല്ലാ ബസുകളും ചരക്ക് ലോറികളും കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. റോഡ് തകർന്നത് പ്രവൃത്തിയിലെ അപാകത മൂലമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story