Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമംഗളൂരുവില്‍...

മംഗളൂരുവില്‍ മലയാളിയുവാവി​െൻറ പരിസ്ഥിതിസൗഹൃദ യജ്ഞം രണ്ടാം ആണ്ടിലേക്ക്

text_fields
bookmark_border
മംഗളൂരു: മലയാളിയുവാവ് നേതൃത്വം നല്‍കുന്ന ആൻറി പൊലൂഷന്‍ ഡ്രൈവ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ രണ്ടാം വർഷത്തിലേക്ക്. കാസര്‍കോട് തളങ്കര തെരുവത്ത് സ്വദേശി അബ്ദുല്ല എ. റഹ്മാ‍​െൻറ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഫൗണ്ടേഷന്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയത്. മംഗളൂരു കോര്‍പറേഷനിലെ ഖരമാലിന്യം നീക്കംചെയ്യുന്ന ആൻറണി വേസ്റ്റ് കമ്പനിയുമായി സഹകരിച്ചും സ്വതന്ത്രമായും സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുന്‍നിർത്തി യു.എന്‍ -ഹാബിറ്റേറ്റ് അവാര്‍ഡ് ഫൗണ്ടേഷനെ തേടിയെത്തിയിരുന്നു. വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, തൊഴിലിടങ്ങള്‍, സര്‍ക്കാര്‍ കാര്യാലയങ്ങള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണ പരിപാടികള്‍, ഖരമാലിന്യം തരംതിരിവ് പരിശീലനം തുടങ്ങിയവ സംഘടിപ്പിച്ചു. 15 േപ്രാജക്ടുകള്‍ നടപ്പാക്കി. 45 വിദ്യാലയങ്ങളിലെ 10,000 വിദ്യാർഥികള്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കാമ്പയിനുകളില്‍ കണ്ണികളായി. 32 റോഡ്ഷോകളില്‍ 400 ഓട്ടോകളുടെ സഹകരണം ലഭിച്ചു. 20,000 ബഹുവര്‍ണ ലഘുലേഖകള്‍ 57 ക്യാമ്പുകളിലും മറ്റു പ്രചാരണ പരിപാടികളിലുമായി വിതരണം ചെയ്തു. പ്രതിദിനം 300 ടണ്‍ മാലിന്യം സൃഷ്ടിക്കപ്പെടുന്ന മംഗളൂരുവിനെ ശുചിത്വഹരിത നഗരമാക്കാനുള്ള തീവ്രയത്നം രണ്ടാം വര്‍ഷത്തിലും നടത്താന്‍ സമൂഹത്തി‍​െൻറ എല്ലാ മേഖലകളില്‍നിന്നും ലഭിക്കുന്ന പിന്തുണ ഫൗണ്ടേഷന് പ്രചോദനമാണെന്ന് അബ്ദുല്ല റഹ്മാന്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story