Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓടുന്ന കാറിനു മുകളില്‍ ...

ഓടുന്ന കാറിനു മുകളില്‍ മരം പൊട്ടിവീണു; കുടുംബം അദ്​ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
മഞ്ചേശ്വരം: ഓടുന്ന കാറിനു മുകളില്‍ മരം പൊട്ടിവീണു. കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ചക്ക്‌ ബന്തിയോട്‌ പഞ്ചതൊട്ടി റോഡിലാണ്‌ അപകടം. ഷിറിയ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിന്‌ മുകളിലാണ്‌ റോഡരികിലെ വന്‍ മരത്തി​െൻറ ശിഖരം പൊട്ടിവീണത്‌. കാറി​െൻറ മുന്‍ഭാഗത്ത്‌ കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും കാറിനകത്തുണ്ടായിരുന്ന കുടുംബത്തിന്‌ പരിക്കേറ്റില്ല. മരം പൊട്ടിവീണ്‌ തൊട്ടടുത്ത ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനും തകര്‍ന്നിരുന്നു. നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ്‌ നാട്‌ വന്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്‌. ഉടന്‍ കെ.എസ്‌.ഇ.ബി അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. ഫയര്‍ഫോഴ്‌സാണ്‌ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story