Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:23 AM GMT Updated On
date_range 2017-07-05T13:53:59+05:30പരാതി ഒത്തുതീർപ്പാക്കാനെത്തി തമ്മിലടിച്ചു; അഞ്ചുപേർ അറസ്റ്റിൽ
text_fieldsകാസർകോട്: ജില്ല ലീഗല്‍ സർവിസ് അതോറിറ്റിയുടെ ന്യായസേവാസദനിൽ പരാതി ഒത്തുതീർപ്പാക്കാൻ എത്തിയവര്‍ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. ചെര്‍ക്കളയിലെ ടി. ഷാഫി (46), സി. ഗഫൂര്‍ (41), എം. അഹ്മദ് (54), മൊഗ്രാല്‍പുത്തൂര്‍ വലിയവളപ്പിലെ അബ്ദുല്‍ ജലീല്‍ (39), കെ.എ. അബ്ദുല്ല (52) എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ പരസ്പരമുള്ള കേസുകൾ പിൻവലിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച വാക്കേറ്റമായി ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
Next Story