Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാങ്ങാട്ട്​ കോണ്‍ഗ്രസ്...

മാങ്ങാട്ട്​ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനം; സി.പി.എം പ്രവര്‍ത്തക​െൻറ വീട്​ ആക്രമിച്ചു

text_fields
bookmark_border
ഉദുമ: മാങ്ങാട് ആര്യടുക്കത്ത് കോണ്‍ഗ്രസ്--സി.പി.എം സംഘര്‍ഷത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. സി.പി.എം പ്രവര്‍ത്തക​െൻറ വീട് ആക്രമിച്ചു. തിങ്കളാഴ്ച വൈകീട്ടും രാത്രിയുമായാണ് സംഭവം. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആര്യടുക്കത്തെ നരേഷിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യടുക്കം സ്‌കൂളിന് സമീപത്തെ സി.പി.എം പ്രവര്‍ത്തകന്‍ ഷാജിയുടെ വീടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. തിങ്കളാഴ്ച വൈകീട്ടാണ് നരേഷിന് മർദനമേറ്റത്. ഇതിനുശേഷം രാത്രിയാണ് ഷാജിയുടെ വീടിനുനേരെ കല്ലേറുണ്ടായത്. ഞായറാഴ്ച രാവിലെ ആര്യടുക്കം കോളനിയിലെ വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യാനെത്തിയ സി.പി.എം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. ഇതി​െൻറ തുടർച്ചയായാണ് പരസ്പരം ആക്രമണമുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story