Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 1:51 PM IST Updated On
date_range 5 July 2017 1:51 PM ISTകർഷക തൊഴിലാളി കലക്ടറേറ്റ് ധർണ
text_fieldsbookmark_border
കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ജൂലൈ ആറിന് കലക്ടറേറ്റ് ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റേഷൻ അർഹത ലിസ്റ്റിൽ നിന്നും പുറന്തള്ളപ്പെട്ട മുഴുവൻ കർഷക തൊഴിലാളികളെയും നിർധനരെയും ലിസ്റ്റിൽ ഉൾപ്പെടുത്തുക, ഏഴ് വർഷത്തിലേറെയായി കുടിശ്ശികയായ അതിവർഷാനുകൂല്യം, വിവാഹ ധനസഹായം അടക്കമുള്ള മുഴുവൻ ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക, തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. രാവിലെ 10ന് ടി.സി.എച്ച്. വിജയൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കെ.വി. വിജയൻ, കട്ടക്കുളം രാമചന്ദ്രൻ, മൊടപ്പത്തി ബാലൻ, പി.പി. മോഹനൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story