Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:21 AM GMT Updated On
date_range 2017-07-05T13:51:12+05:30മലയാളി വിവരാവകാശ പ്രവർത്തകൻ 25 ലക്ഷം രൂപ കോടതിച്ചെലവ് അടക്കണമെന്ന് സുപ്രീംകോടതി
text_fieldsമലയാളി വിവരാവകാശ പ്രവർത്തകൻ 25 ലക്ഷം കോടതിച്ചെലവ് അടക്കണമെന്ന് സുപ്രീംകോടതി ബംഗളൂരു: പൊതുതാൽപര്യ ഹരജി നൽകുന്നതിനെ ദുരുപയോഗപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി ബംഗളൂരുവിലെ മലയാളി വിവരാവകാശ പ്രവർത്തകൻ ടി.ജെ. അബ്രഹാമിനോട് 25 ലക്ഷം രൂപ കോടതിച്ചെലവ് അടക്കാൻ സുപ്രീംകോടതി വിധിച്ചു. കലബുറുഗി ജില്ലയിലെ ആളന്ദ് താലൂക്ക് മിനി വിധാൻ സൗധ കൃഷിവകുപ്പിെൻറ ഭൂമിയിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ അബ്രഹാം നൽകിയ പൊതുതാൽപര്യ ഹരജി ജസ്റ്റിസുമാരായ ദീപക് മിശ്രയും എം.എം. ഖാൻവാലിക്കറും അടങ്ങുന്ന ബെഞ്ച് തള്ളി. കോടതിച്ചെലവ് അടക്കാനുള്ള ഉത്തരവ് നീക്കണമെന്ന് അബ്രഹാമിനുവേണ്ടി ഹാജരായ അഡ്വ. സൽമാൻ ഖുർശിദ് അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ല. മിനി വിധാൻ സൗധ മാറ്റി സ്ഥാപിക്കുന്നത് സർക്കാറുമായി മാത്രം ബന്ധപ്പെട്ട കാര്യമാണെന്ന് ഭരണനിർവഹണ സൗകര്യങ്ങൾക്കായി സർക്കാർ തീരുമാനമെടുക്കുന്നതിനെ എതിർക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ, കർണാടക ൈഹകോടതിയിൽ ഇതു സംബന്ധിച്ച് ഹരജി നൽകിയിരുന്നെങ്കിലും കോടതി വിഷയത്തിൽ ഇടപെടാൻ കൂട്ടാക്കിയിരുന്നില്ല.
Next Story