Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 1:49 PM IST Updated On
date_range 5 July 2017 1:49 PM ISTസുമനസ്സുകളുടെ പ്രാർഥന ബാക്കിയാക്കി അഞ്ജു വിടചൊല്ലി
text_fieldsbookmark_border
ശ്രീകണ്ഠപുരം: നാടിെൻറ പ്രാർഥന ബാക്കിയാക്കി അഞ്ജു വിടചൊല്ലി. രക്താര്‍ബുദം ബാധിച്ച് ഒരു വർഷമായി ചികിത്സയിൽ കഴിയുകയായിരുന്ന മലപ്പട്ടം എ. കുഞ്ഞിക്കണ്ണൻ സ്മാരക ഹയ൪ സെക്കന്‍ഡറി സ്കൂൾ പ്ലസ് ടു വിദ്യാ൪ഥിനി അഞ്ജു ഗംഗാധരനാണ് (17) മംഗളൂരുവിലെ ആശുപത്രിയിൽ വിടപറഞ്ഞത്. വീടെന്ന് വിളിക്കാൻ കഴിയാത്ത ഒരു മുറിയും അടുക്കള ഉള്‍പ്പെടുന്ന ഒരു ചായ്പുമടങ്ങുന്ന ചെറുകൂരയിൽ ചിമ്മിനിവിളക്കിെൻറ ഇത്തിരിവെട്ടത്ത് പഠനം നടത്തി എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ചവിജയം നേടിയ അഞ്ജു 2013-14 വർഷത്തെ സംസ്ഥാന നീന്തൽ അക്വാട്ടിക് മത്സരത്തിലടക്കം പങ്കെടുത്ത് നാടിെൻറ അഭിമാനമായി മാറിയിരുന്നു. കഴിഞ്ഞവർഷമാണ് രക്താർബുദം തിരിച്ചറിഞ്ഞത്. ഇതോടെ കുടുംബം സങ്കടക്കടലിലായി. അഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ നാടൊന്നാകെ അണിചേ൪ന്നതിെൻറ ഭാഗമായി 60 ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പജൻ ചെയർമാനായുള്ള ചികിത്സാസഹായ കമ്മിറ്റിയുടെ പ്രവർത്തനഫലമായി സുമനസ്സുകൾ രംഗത്തുവന്നു. ഇരുപതോളം ബസുകളും സമീപ നാടുകളിലെ ഓട്ടോറിക്ഷകളും ചികിത്സക്കായി സർവിസ് നടത്തിയിരുന്നു. പാലക്കാടുനിന്ന് ഓട്ടോ ഡ്രൈവർമാർ 75,000 രൂപ സഹായവുമായി നേരിട്ടെത്തിയിരുന്നു. കണ്ണൂർ ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിൽനിന്നും കുട്ടികൾ സഹായം നൽകിയിരുന്നു. ചികിത്സക്ക് ആവശ്യമുള്ളതിെൻറ രണ്ടിരട്ടിയോളം തുക ലഭിച്ചപ്പോൾ ചികിത്സാസഹായത്തിലേക്ക് ഇനി തുക ആവശ്യമില്ല എന്നുപറഞ്ഞ് പരസ്യം ചെയ്ത ചികിത്സാസഹായ കമ്മിറ്റി ഒരുപക്ഷേ അഞ്ജുവിേൻറത് മാത്രമായിരിക്കും. മജ്ജമാറ്റിെവക്കുന്നതിന് വെല്ലൂർ മെഡിക്കൽ കോളജുവരെ പോയെങ്കിലും അസുഖം കൂടുതലായതിനാൽ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story