Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാപ്പിത്തോട്ടത്തിൽ...

കാപ്പിത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവം: മധ്യവയസ്​​ക​നെ തിരിച്ചറിഞ്ഞു

text_fields
bookmark_border
മടിക്കേരി: കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയ മധ്യവയസ്ക​െൻറ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ സഹായത്തോടെ നടന്ന കൊലപാതകത്തിൽ ഒരാൾ പിടിയിലായി. ജൂൺ 24നാണ് മടിക്കേരി സിംകോന എസ്റ്റേറ്റിൽ ജീർണിച്ചനിലയിൽ മൃതദേഹം കണ്ടത്. സുണ്ടികുപ്പയിലെ മധുരമ്മ കോളനിവാസി രാജലിംഗത്തിേൻറതാണ് (55) മൃതദേഹമെന്ന് പൊലീസ് കണ്ടെത്തി. ഇൗ സംഭവത്തിൽ സുണ്ടികുപ്പയിലെ മാനു എന്നയാളുടെ മകൻ ടാക്സി ഡ്രൈവർ ഉമ്മറിനെ (40) ജില്ല ക്രൈം ബ്രാഞ്ച് സ്ക്വാഡി​െൻറ സഹകരണത്തോടെ സുണ്ടികുപ്പ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായിരുന്ന രാജലിംഗത്തി​െൻറ ഭാര്യ മണിയുടെ നിർേദശപ്രകാരമാണ് കൊല നടത്തിയതെന്നും തനിക്ക് മണിയുമായി അവിഹിതബന്ധമുണ്ടെന്നും ഉമ്മർ ചോദ്യംചെയ്യലിനിടെ സമ്മതിച്ചു. ജൂൺ14ന് രാത്രി താനും രാജലിംഗവും സുണ്ടികുപ്പയിലെ മദ്യഷാപ്പിൽനിന്ന് മദ്യപിച്ച് ത​െൻറ ജീപ്പിൽ കയറ്റി മക്കന്ദൂരിലെ കെ.എം. മന്ദണ്ണ എന്നയാളുടെ തോട്ടത്തിൽ വെച്ച് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും ഉമ്മർ പറഞ്ഞു. തുടർന്ന് മൃതദേഹത്തി​െൻറ കൈകാലും തലയും വേർപെടുത്തി തോട്ടത്തിലെ കുളത്തിൽ എറിയുകയായിരുന്നുവത്രെ. ജൂൺ 23ന് തോട്ടംതൊഴിലാളികളാണ് മൃതദേഹഭാഗങ്ങൾ കണ്ട വിവരം പൊലീസിെനയും തോട്ടം മാനേജറെയും അറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ ഇന്നലെ ഉമ്മറിനെ പൊലീസ് വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. കൊലപാതകത്തിൽ രാജലിംഗത്തി​െൻറ ഭാര്യ മണിയുടെ പങ്കിനെക്കുറിച്ച് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഉമ്മറിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story