Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:17 AM GMT Updated On
date_range 2017-07-05T13:47:39+05:30വിമൽജ്യോതിയിൽ അന്തർദേശീയ സാേങ്കതിക ശാസ്ത്രസമ്മേളനം
text_fieldsകണ്ണൂർ: വിമൽജ്യോതി എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ ഡിപ്പാർട്മെൻറിെൻറ ആഭിമുഖ്യത്തിൽ ഇൻറലിജൻറ് കമ്പ്യൂട്ടിങ് ഫോർ സ്മാർട്ട് വേൾഡ് എന്ന വിഷയത്തിൽ അന്തർദേശീയ സമ്മേളനം നടത്തുമെന്ന് കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജിനു വടക്കേമുളഞ്ഞനാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂലൈ ആറ്, ഏഴ് തീയതികളിൽ കോളജ് ഒാഡിറ്റോറിയത്തിലാണ് സമ്മേളനം. ആറിന് രാവിലെ 9.30ന് എ.പി.ജെ. അബ്്ദുൽ കലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി വൈസ്ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക് ഉദ്ഘാടനം ചെയ്യും. തലശ്ശേരി അതിരൂപതാ ഡോ. ഫാ. അലക്സ് താരമംഗലം മുഖ്യപ്രഭാഷണം നടത്തും. സിങ്കപ്പൂർ നാഷനൽ യൂനിവേഴ്സിറ്റി പ്രഫ. ഡോ. ലിം സൂ വാങ്, ശ്രീലങ്കയിലെ മറത്വാ യൂനിവേഴ്സിറ്റി പ്രഫ. ഡോ. സിസിൽ കുമാരവഡു, സ്പെയിനിൽനിന്നുള്ള എൻജിനീയർമാരായ ഡോ. ഡാനിയൽ കോൾ വിതാൻ, ഡോ. കൊനിഞ്ചോ, ഡൽഹി ഐ.ഐ.ടി പ്രഫ. ഡോ. എം. വീരാചാരി ഗരഖ്പൂർ ഐ.ഐ. ടിയിലെ പ്രഫ. റോജസ് മാത്യു, പ്രഫ. ഡോ. പ്രബീർകുമാർ ബിസ്വാസ്, നൈജീരിയയിലെ സയൻറിസ്റ്റ് പ്രഫ. ഡോ. അൽഡാണെ സെലസ്റ്റീൻ തുടങ്ങിയവർ എൻജിനീയറിങ് മേഖലയിലെ നൂതനപ്രവണതകളെ കുറിച്ച് പ്രഭാഷണം നടത്തും. െഎ.എസ്.ആർ.ഒ റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ക്രയോജനിക് ടെക്നോളജി, കാലാവസ്ഥാ പ്രവചനരംഗത്തെ ആധുനിക പ്രവണതകൾ, കേന്ദ്രീകൃത ആരോഗ്യപരിപാലന രംഗത്തെ നവീനരീതികൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ 325 ഒാളം പ്രബന്ധം അവതരിപ്പിക്കും. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി അറുനൂറോളം പ്രതിനിധികൾ പെങ്കടുക്കും. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിെൻറ സ്പോൺസർഷിപ്പോടെയും ------------ഐ.ഇ.ഇ.ഇ-------യുടെയും ഇന്ത്യ കൗൺസിലിെൻറയും സി.എ.എസിെൻറയും സാങ്കേതിക സഹകരണത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ പ്രഫ. ഡോ. ഗ്ലാൻ ദേവദാസ്, പി.ആർ.ഒ െസബാസ്റ്റ്യൻ പുത്തൻപുര, പ്രഫ. റീമ മാത്യു, അഖിൽജോസ് എന്നിവരും പങ്കെടുത്തു.
Next Story