Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:53 AM GMT Updated On
date_range 4 July 2017 8:53 AM GMTഎം.പി ഫണ്ടിൽ ഏഴ് പദ്ധതികൾക്ക് ഭരണാനുമതി
text_fieldsകാസർകോട്: പി. കരുണാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ജില്ലയിൽ നാല് സ്കൂളുകൾക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ 17,14,150 രൂപ അടങ്കൽ തുകയുള്ള ഏഴ് പദ്ധതികൾക്ക് ഭരണാനുമതി നൽകി. കള്ളാർ ഗ്രാമപഞ്ചായത്തിലെ മാലക്കല്ല് സെൻറ് മേരീസ് എ.യു.പി സ്കൂളിൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1.381 ലക്ഷം രൂപയും കള്ളാർ എ.എൽ.പി സ്കൂളിൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1.4795 ലക്ഷം രൂപയും രാജപുരം ഹോളിഫാമിലി എ.എൽ.പി സ്കൂളിൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1.5105 ലക്ഷം രൂപയും അനുവദിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കൊടക്കാട് കേളപ്പജി മെമ്മോറിയൽ വി.എച്ച്.എസ്.എസിന് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1.3805 ലക്ഷം രൂപയും ചെങ്കള ഗ്രാമപഞ്ചായത്തിലെ കുണ്ടടുക്കം കുടിവെള്ള പദ്ധതിക്ക് 10 ലക്ഷവും മടിക്കൈ ഗ്രാമപഞ്ചായത്തിലെ വരയിൽ ശശിക്ക് മുച്ചക്രവാഹനം വാങ്ങുന്നതിന് 69,500 രൂപയും പനത്തടി ഗ്രാമപഞ്ചായത്തിലെ കെ. സുനിൽകുമാറിന് മുച്ചക്രവാഹനം വാങ്ങുന്നതിന് 69,500 രൂപയും അനുവദിച്ചു. പദ്ധതികൾക്ക് ജില്ല കലക്ടർ കെ. ജീവൻബാബു ഭരണാനുമതി നൽകി.
Next Story