Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോട്ടപ്പുറം സി.എച്ച്...

കോട്ടപ്പുറം സി.എച്ച് ട്രസ്​റ്റ്​ 'വഞ്ചിവീട്' സംഗമം

text_fields
bookmark_border
നീലേശ്വരം: കോട്ടപ്പുറം സി.എച്ച്. മുഹമ്മദ് കോയ സ്മാരക ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ ഓളങ്ങളിലൊരു സായാഹ്നം എന്ന പേരിൽ കോട്ടപ്പുറം മുതൽ അഴിത്തല വരെ ഹൗസ്ബോട്ടിൽ വഞ്ചിവീട് സംഗമം സംഘടിപ്പിച്ചു. നീലേശ്വരം മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡൻറ് സി.കെ.കെ. മാണിയൂർ ഉദ്‌ഘാടനം ചെയ്തു. ടി.പി. സിയാദ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി​െൻറ ധനസഹായ വിതരണം കോട്ടപ്പുറം ജമാഅത്ത് പ്രസിഡൻറ് ഇ. കുഞ്ഞബ്ദുല്ലക്ക് നൽകി സി.കെ.കെ. മാണിയൂർ നിർവഹിച്ചു. ശിൽപിയും ഡോക്യുമ​െൻററി സംവിധായകനുമായ കെ.പി. നൗഷാദ് മാസ്റ്റർക്കുള്ള ഉപഹാരം നീലേശ്വരം മുനിസിപ്പൽ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഇബ്രാഹീം പറമ്പത്ത് സമ്മാനിച്ചു. ഹക്കീം മാസ്റ്റർ മാടക്കാൽ, തൃക്കരിപ്പൂർ മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡൻറ് റഫീഖ് കോട്ടപ്പുറം, ഇ. കുഞ്ഞബ്ദുല്ല, ഇബ്രാഹീം പറമ്പത്ത്, ഇ.കെ. റഷീദ്, റഹീം പുഴക്കര, ഇ.എം. കുട്ടി ഹാജി, എൻ.പി. മുഹമ്മദ്കുഞ്ഞി ഹാജി, എൽ.ബി. നിസാർ, ഇ.കെ. മജീദ്, കെ.പി. നൗഷാദ് മാസ്റ്റർ, എം. ഇസ്മായിൽ മാസ്റ്റർ, കെ.പി. ഷാഹി, പി.എം.എച്ച്. ദിലീഫ്, ശിഹാബ് പൂമാടം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story